ഫിനാന്‍സ് ഓഫീസര്‍: അപേക്ഷ നീട്ടി
കാസര്‍ഗോഡ്: കേരള കേന്ദ്രസര്‍വകലാശാലയില്‍ ഫിനാന്‍സ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഓണ്‍ലൈന്‍ അപേക്ഷ 31നു വൈകുന്നേരം അഞ്ചു വരെയും പോസ്റ്റല്‍ അപേക്ഷ ജനുവരി 15നു വൈകുന്നേരം അഞ്ചു വരെയുമാണ് നീട്ടിയത്.
യോഗ്യത: 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. ഇതിനു പുറമേ താഴെ പറയുന്നതില്‍ എതെങ്കിലും യോഗ്യതയും ഉണ്ടായിരിക്കണം.
എ) അസി. പ്രഫസര്‍ തസ്തികയില്‍ അക്കാഡമിക് ലെവല്‍ 11ഓ അതിനു മുകളിലോ കുറഞ്ഞത് 15 വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലങ്കില്‍ അസി. പ്രഫസര്‍/അസോസിയേറ്റ് പ്രഫസര്‍ തസ്തികയില്‍ അക്കാഡമിക് ലെവല്‍ 12ഓ അതിന് മുകളിലോ എട്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
ബി) ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഗവേഷണസ്ഥാപനങ്ങളിലോ സമാനമായ പ്രവൃത്തിപരിചയം.