പിജി മെഡിക്കൽ പ്രവേശനം: ഓപ്ഷൻ കൺഫർമേഷൻ നൽകണം
തിരുവനന്തപുരം: കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളജുകൾ, തിരുവനന്തപുരം റിജണൽ കാൻസർ സെന്റർ (ആർസിസി), സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിലെ പിജി മെഡിക്കൽ സ്റ്റേറ്റ് ക്വോട്ട സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു.
രണ്ടാംഘട്ട അലോട്ട്മെന്റിനു പരിഗണിക്കുന്നതിനായി അപേക്ഷകർക്ക് ഓപ്ഷൻ കൺഫർമേഷൻ/ രജിസ്ടേഷൻ/ ഡിലീഷൻ/ റിഅറേഞ്ച്മെന്റ് ചെയ്യുന്നതിനുള്ള സൗകര്യം കാൻഡിഡേറ്റ് പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്.
രണ്ടാം ഘട്ടത്തിൽ പങ്കെടുക്കുന്നവർ 17നു രാവിലെ 11 നുള്ളിൽ മേൽ പറഞ്ഞ നടപടികൾ പൂർത്തിയാക്കണം. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 04712525300.