പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം
തിരുവനന്തപുരം: 202425 അധ്യയന വർഷത്തെ പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾക്ക് പ്രവേശനത്തിനുള്ള അവസാന തീയതി 24 വരെ നീട്ടി.
www.lbscentre.kerala .gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് 16 മുതൽ 18 വൈകുന്നേരം അഞ്ചുവരെ ഓൺലൈനായി പുതുതായി കോഴ്സ്/കോളജ് ഓപ്ഷനുകൾ സമർപ്പിക്കാം.
മുൻ അലോട്ട്മെന്റുകളിൽ പങ്കെടുത്ത് അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ ഈ അലോട്ട്മെന്റിൽ പങ്കെടുപ്പിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് 04712560363.