സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് : താത്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: 202425 അധ്യയന വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അർഹരായ 1050 വിദ്യാർഥികളുടെ താത്കാലിക ലിസ്റ്റ് കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ collegia teedu. kerala. gov.in, www.dcesch olarship.kerala.gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
97.25 ശതമാനവും അതിലധികവും മാർക്ക് നേടിയ (പ്ലസ്ടുവിന് 1167ഉം സിബിഎസ്ഇക്ക് 488 ഉം അതിൽ അധികവും മാർക്ക്) വിദ്യാർഥികളാണ് സ്കോളർഷിപ്പിന് അർഹരായിട്ടുള്ളത്.
നിശ്ചിത സമയപരിധിക്കുള്ളിൽ കോളജ് മുഖേന അപേക്ഷ സമർപ്പിച്ച അർഹരായ വിദ്യാർഥികൾ (97.25 ശതമാനവും അതിലധികവും മാർക്ക് നേടിയ) ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും ബാങ്ക് അക്കൗണ്ട് നമ്പർ, ഐഎഫ്എസ് കോഡ്, ഫോൺ നമ്പർ എന്നിവ കൃത്യമാണോ എന്നും പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്.
പരാതി, തെറ്റു തിരുത്തൽ എന്നിവയ്ക്ക് മെയിൽ (stateme
[email protected]) അല്ലെങ്കിൽ ഫോൺ (94467 80308) മുഖേന ജനുവരി നാലിന് വൈകുന്നേരം അഞ്ചിനു മുമ്പായി ബന്ധപ്പെടുക. പിന്നീട് ലഭിക്കുന്ന പരാതികൾ പരിഗണിക്കില്ല.