ഐസിടി അക്കാദമിയുടെ ഓണ്‍ലൈൻ അപ്സ്കില്ലിംഗ് പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചു
തിരുവനന്തപുരം: ഐസിടി അക്കാദമി ഓഫ് കേരള അപ്സ്കില്ലിംഗ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാരിന്റെ സംരംഭമാണ് ഐസിടി അക്കാദമി ഓഫ് കേരള.
വിദ്യാർഥികളെ അവരുടെ സാങ്കേതിക വൈദഗ്ധ്യം മെച്ചപ്പെടുത്താനും വികസിപ്പിക്കാനും സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്ത ഓണ്‍ലൈൻ കോഴ്സുകളാണ് അപ്സ്കില്ലിംഗ് പ്രോഗ്രാമുകൾ. ഡിജിറ്റൽ മാർക്കറ്റിംഗ്, ഡെവ്ഓപ്സ് ആസൂർ, യുഐ, യുഎക്സ് ഡിസൈൻ ഇൻ ഫിഗ്മ, ഡബ്ള്യുഎസ് സർട്ടിഫൈഡ് ഡെവലപ്പർ എന്നിവയാണ് ഇപ്പോൾ നൽകുന്ന പ്രോഗ്രാമുകൾ. എൻജിനിയറിംഗ്, സയൻസ് ബിരുദധാരികൾക്കും ഗണിതത്തിലും കന്പ്യൂട്ടർ അടിസ്ഥാനകാര്യങ്ങളിലും അറിവുള്ള ഡിപ്ലോമക്കാർക്കും ഈ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. തത്സമയ ഓണ്‍ലൈൻ ക്ലാസുകൾ, ക്യാപ്സ്റ്റോണ്‍ പ്രോജക്ടുകൾ, ക്ലൗഡ് കന്പ്യൂട്ടിംഗ്, അടിസ്ഥാനകാര്യങ്ങളിൽ അധിക പരിശീലനം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. 2024 ഡിസംബർ 10 വരെ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക്, +91 75 940 51437, 0471 2700 811 എന്നീ നന്പറുകളിലോ അല്ലെങ്കിൽ ഇമെയിൽ:
[email protected] ബന്ധപ്പെടുക.