പിജി മെഡിക്കൽ: ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാക്കി
തിരുവനന്തപുരം: പിജി മെഡിക്കൽ കോഴ്സിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റിനായി www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ 23 വൈകുന്നേരം അഞ്ചു വരെ ഓപ്ഷനുകള്‍ രജിസ്റ്റർ ചെയ്യാം.
2024 ലെ പിജി മെഡിക്കൽ കോഴ്സിലേക്ക് അപേക്ഷ സമർപ്പിച്ചവരും നീറ്റ് പിജി2024 നെ അടിസ്ഥാനമാക്കി പ്രവേശന പരീക്ഷാ കമ്മീഷണർ തയാറാക്കി പ്രസിദ്ധീകരിച്ചിട്ടുള്ള മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവരുമായ യോഗ്യതയുള്ളവർക്ക് ഓപ്ഷനുകൾ സമർപ്പിക്കാം.