University News
സർവകലാശാല സംശയങ്ങൾ
അ​ടു​ത്ത​കാ​ല​താ​യീ പ​ല സ​ർ​വ​ക​ലാ​ശാ​ല​ക​ളും എം​എ എ​ഡ്യു​ക്കേ​ഷ​ൻ എ​ന്ന ബി​രു​ദാ​​ന​ന്ത​ര പ്രോ​ഗ്രാം ന​ൽ​കു​ന്നു​ണ്ട്. ഈ ​പ്രോ​ഗ്രാം എം​എ​ഡി​ന് (എ​ഡ്യു​ക്കേ​ഷ​ൻ ) തു​ല്യ​മാ​ണോ? ഇ​തു ത​മ്മി​ൽ എ​ന്തെ​ങ്കി​ലും വ്യ​ത്യാ​സ​മു​ണ്ടോ? എംഎ എ​ഡ്യു​ക്കേ​ഷ​ൻ പ്രോ​ഗ്രാം എം​എ​ഡി​ന് തു​ല്യ​മാ​യി ഇ​ക്വ​ലി​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ന​ൽ​കു​മോ?

അ​രു​ണ്‍ കു​മാ​ർ, ചെ​റു​തോ​ണി, ഇ​ടു​ക്കി.

എം​എ എ​ഡ്യു​ക്കേ​ഷ​നും എം​എ​ഡ് (എ​ഡ്യു​ക്കേ​ഷ​ൻ) ത​മ്മി​ൽ വ​ലി​യ വ്യ​ത്യാ​സ​മു​ണ്ട്. പ്രോ​ഗാ​മി​ന്‍റെ സ്വ​ഭാ​വ​ത്തി​ലു​ള്ള വ്യ​ത്യാ​സം ത​ന്നെ​യാ​ണ് ഒ​ന്നാ​മ​ത്തേ​ത്. എം​എ​ഡ് (എ​ഡ്യു​ക്കേ​ഷ​ൻ) എ​ന്ന് പ​റ​യു​ന്ന​ത് യൂ​ണി​വേ​ഴ്സി​റ്റി ഗ്രാ​ൻ​ഡ്സ് ക​മ്മീ​ഷ​നും ( യു​ജി​സി ), നാ​ഷ​ണ​ൽ കൗ​ണ്‍സി​ൽ ഫോ​ർ ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ (എ​ൻ​സി​ടി​ഇ ) അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള സ്കൂ​ൾ അ​ധ്യാ​പ​ക​രാ​കു​ന്ന​തി​നു​ള്ള ബാ​ച്ചി​ല​ർ ഓ​ഫ് ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ എ​ന്ന​തി​ന്‍റെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മാ​ണ്. ഇ​തൊ​രു പ്ര​ഫ​ഷ​ണ​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ആ​ണ്.

എം​എ​ഡ് (എ​ഡ്യു​ക്കേ​ഷ​ൻ )എ​ന്ന​ത് മു​ഖ്യ​മാ​യും പ്രാ​യോ​ഗി​ക അ​ധ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ലും അ​തി​ന് ആ​വ​ശ്യ​മാ​യ ക​രി​ക്കു​ല​വും പ​ഠ​ന, പ​രീ​ക്ഷാ സ​ന്പ്ര​ദാ​യ​ങ്ങ​ളും ക്ര​മീ​ക​രി​ക്ക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഒ​രു പ്ര​ഫ​ഷ​ണ​ൽ പ്രോ​ഗ്രാം ആ​ണ്. ന​വീ​ന ആ​ശ​യ​ങ്ങ​ളി​ലു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ആ​കെക്കൂ​ടി​യു​ള്ള രീ​തി​ക​ളെയൊ​ക്കെ സ​മ​ഗ്ര​മാ​യി പ​ഠി​ക്കു​ന്ന പ​ഠ​ന​പ്ര​ക്രി​യ​യാ​ണ് എം ​എ​ഡ് എ​ഡ്യൂ​ക്കേ​ഷ​നി​ൽ ‌ ഉ​ൾ​ച്ചേ​രു​ന്ന​ത്.

എ​ന്നാ​ൽ, എം​എ എ​ഡ്യു​ക്കേ​ഷ​ൻ എ​ന്നു പ​റ​യു​ന്ന​ത് ഒ​രു നോ​ണ്‍ പ്ര​ഫ​ഷ​ണ​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മാ​ണ്. ഈ ​ബി​രു​ദാ​ന​ന്ത​ര ബി​രു​ദം വി​ദ്യാ​ഭ്യാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളെ​യും പ​രി​വ​ർ​ത്ത​ന​ങ്ങ​ളെ​യും മു​ന്നേ​റ്റ​ങ്ങ​ളെ​യും മാ​റ്റ​ങ്ങ​ളെ​യും ഒ​ക്കെ ഉ​ൾ​ച്ചേ​രു​ന്ന ത​ര​ത്തി​ലു​ള്ള ക​രി​ക്ക​ലും ഉ​ൾ​ക്കൊ​ള്ളു​ന്ന പ്രോ​ഗ്രാ​മാ​ണ്.

യു​ജി​സി​യു​ടെ അം​ഗീ​കാ​ര​മു​ണ്ടാ​കും. എ​ന്നാ​ൽ, ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​നെ നി​യ​ന്ത്രി​ക്കു​ന്ന നാ​ഷ​ണ​ൽ കൗ​ണ്‍സി​ൽ ഫോ​ർ ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ എ​ന്ന അ​പ​ക്സ് ബോ​ഡി​യു​ടെ അം​ഗീ​കാ​രം ആ​വ​ശ്യ​മി​ല്ലാ​ത്ത​താ​ണ് ഈ ​പ്രോ​ഗ്രാം.

എം​എ എ​ഡ്യു​ക്കേ​ഷ​ൻ എ​ന്ന് പ​റ​യു​ന്ന​ത് അ​ധ്യാ​പ​ന​ത്തി​ലെ പ​ഴ​യ​തും പു​തി​യ​തു​മാ​യ തി​യ​റി​ക​ൾ പു​തു​താ​യി അ​ധ്യാ​പ​ന മേ​ഖ​ല​യി​ൽ രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള പ്ര​വ​ണ​ത​ക​ൾ അ​തെ​ങ്ങ​നെ പു​തി​യ വി​ദ്യാ​ഭ്യാ​സ രീ​തി​യി​ൽ ഉ​ൾ​ച്ചേ​ർ​ക്കാം എ​ന്ന​തി​നെ സം​ബ​ന്ധി​ക്കു​ന്ന​തൊ​ക്കെ​യാ​യ കൂ​ടു​ത​ലും തി​യ​റി​ക​ളാ​യ പ​ഠ​ന​മാ​ണ്. പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം കു​റ​വു​മാ​ണ്. എ​ന്നാ​ൽ, ചി​ല സ​ർ​വ​ക​ലാ​ശാ​ല​ക​ൾ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​നും പ്രാ​ധാ​ന്യം കൊ​ടു​ത്ത് കാ​ണു​ന്നു​ണ്ട്.

ആ​യ​തി​നാ​ൽ ന​മ്മു​ടെ രാ​ജ്യ​ത്തെ പ്ര​ത്യേ​കി​ച്ചും കേ​ര​ള സം​സ്ഥാ​ന​ത്തെ മി​ക്ക സ​ർ​വ​ക​ലാ​ശാ​ല​ക​ളും എം​എ എ​ഡ്യു​ക്കേ​ഷ​ൻ എം​എ​ഡ് ന് ​തു​ല്യ​മാ​യ പ്രോ​ഗ്രാം ആ​യി അം​ഗീ​ക​രി​ക്കു​ന്നി​ല്ല. അ​തി​നാ​ൽ പൊ​തു​വേ കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ എം​എ എ​ഡ്യു​ക്കേ​ഷ​നെ എംഎ​ഡി​നു തു​ല്യ​മാ അം​ഗീ​ക​രി​ക്കു​ന്നി​ല്ല. അ​തി​ന് തു​ല്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കി​ല്ല.
More News