സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി
തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളജുകളിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോപ്പതി)2023 കോഴ്സിലേയ്ക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ആറിന് സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു.
www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് എൽബിഎസിന്റെ ഏതെങ്കിലും ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്ത് സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാം. കോളജ് മാറ്റം ആവശ്യമുള്ളവർക്കും ഈ അലോട്ട്മെന്റിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക്: 04712560363.