പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾ
തിരുവനന്തപുരം: 202425 അധ്യയന വർഷത്തെ പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾക്ക് മാത്രം പ്രവേശനത്തിനുള്ള ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് ആറിന് നടത്തും.
www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ അഞ്ചിനു വൈകുന്നേരം അഞ്ചിനകം പുതുതായി കോഴ്സ് / കോളജ് ഓപ്ഷനുകൾ ഓൺലൈനായി സമർപ്പിക്കണം.
മുൻ അലോട്ട്മെന്റുകൾ വഴി സർക്കാർ കോളജുകൾ ഒഴികെ മറ്റ് കോളജുകളിൽ പ്രവേശനം നേടിയവർ എൻഒസി ഓപ്ഷൻ രജിസ്ട്രേഷൻ സമയത്ത് അപ്ലോഡ് ചെയ്യണം. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസ് ഒടുക്കി അതത് കോളജുകളിൽ എട്ടിനകം പ്രവേശനം നേടണം. ഫോൺ: 04712560363.