ബിഎസ്സി നഴ്സിംഗ്: സ്പോട്ട് അലോട്ട്മെന്റ് നാലിന്
തിരുവനന്തപുരം: 202425 അധ്യയനവർഷത്തെ ബിഎസ്സി നഴ്സിംഗ് കോഴ്സിന് സർക്കാർ/സ്വാശ്രയ കോളജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെന്റ് നാലിന് രാവിലെ 10ന് എൽബിഎസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ എൽബിഎസ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ രാവിലെ 11നകം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. മുൻ അലോട്ട്മെന്റുകളിലൂടെ കോളജുകളിൽ പ്രവേശനം ലഭിച്ചവർ ഈ സ്പോട്ട് അലോട്ട്മെന്റിനുവേണ്ടിയുള്ള എൻഒസി (നിരാക്ഷേപപത്രം) ഹാജരാക്കണം.
ഒഴിവുകളുടെ വിശദാംശങ്ങൾ www.lbscentre. kerala.gov.inൽ അലോട്ട്മെന്റിനു മുന്പ് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.