അസിസ്റ്റന്റ്, ഓഡിറ്റര്‍ തസ്തികയിലേക്കുള്ള വിജ്ഞാപനം ഡിസംബറില്‍
തിരുവനന്തപുരം: പിഎസ്സി, സെക്രട്ടേറിയറ്റ്, നിയമസഭ, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്, ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പ്, വിജിലന്‍സ് ട്രൈബ്യൂണല്‍, സ്പെഷല്‍ ജഡ്ജ് ആൻഡ് എന്‍ക്വയറി കമ്മീഷണര്‍ ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള അസിസ്റ്റന്റ്/ഓഡിറ്റര്‍ തസ്തികയിലേക്കുള്ള വിജ്ഞാപനം ഡിസംബറില്‍ പ്രസിദ്ധീകരിക്കും.
മുഖ്യപരീക്ഷ, അഭിമുഖം എന്നിവയ്ക്കു ശേഷമായിരിക്കും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക. നിലവിലെ റാങ്ക് പട്ടിക അവസാനിക്കുന്ന തൊട്ടടുത്ത ദിവസം തന്നെ പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.