University News
ലൈ​ഫ് സ്‌​കി​ല്‍​സ് എ​ഡ്യു​ക്കേ​ഷ​ൻ ഓ​ൺ​ലൈ​ൻ പി​ജി ഡി​പ്ലോ​മ
കാ​​​സ​​​ര്‍​ഗോ​​​ഡ്: പു​​​തി​​​യ കാ​​​ല​​​ത്ത് ജീ​​​വി​​​ത​​​ത്തി​​​ലും തൊ​​​ഴി​​​ല്‍ രം​​​ഗ​​​ത്തും മു​​​ന്നേ​​​റു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ ജീ​​​വി​​​ത നൈ​​​പു​​​ണി​​​ക​​​ള്‍ ആ​​​ര്‍​ജി​​​ക്കു​​​ന്ന​​​തി​​​ന് പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ല്ലാ​​​തെ എ​​​ല്ലാ​​​വ​​​ർ​​​ക്കും അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കാ​​ൻ കേ​​​ര​​​ള കേ​​​ന്ദ്ര സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല.

സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ഇ. ​​​ശ്രീ​​​ധ​​​ര​​​ന്‍ സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ ലൈ​​​ഫ് സ്‌​​​കി​​​ല്‍​സ് എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ ന​​​ട​​​ത്തു​​​ന്ന ഓ​​​ൺ​​​ലൈ​​​ൻ പി​​​ജി ഡി​​​പ്ലോ​​​മ ഇ​​​ന്‍ ലൈ​​​ഫ് സ്‌​​​കി​​​ല്‍​സ് എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ലു​​​ള്ള ബി​​​രു​​​ദ​​​മാ​​​ണ് അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​ത. നി​​​ല​​​വി​​​ല്‍ മ​​​റ്റ് കോ​​​ഴ്‌​​​സു​​​ക​​​ള്‍ പ​​​ഠി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കും ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​ര്‍​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ര​​​ണ്ട് സെ​​​മ​​​സ്റ്റ​​​റു​​​ക​​​ളാ​​​യി ഒ​​​രു വ​​​ര്‍​ഷ​​​മാ​​ണു കോ​​​ഴ്സി​​​ന്‍റെ കാ​​​ല​​​യ​​​ള​​​വ്. ഓ​​​ണ്‍​ലൈ​​​ന്‍ ക്ലാ​​​സു​​​ക​​​ള്‍​ക്കു പു​​​റ​​​മേ ഓ​​​ഫ്‌​​​ലൈ​​​നാ​​​യു​​​ള്ള പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​ക​​​ളും ഉ​​​ണ്ടാ​​​കും.

4500 രൂ​​​പ​​​യാ​​​ണു സെ​​​മ​​​സ്റ്റ​​​ര്‍ ഫീ​​​സ്. ന​​​വം​​​ബ​​​ര്‍ 30 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. സ്വ​​​യം തി​​​രി​​​ച്ച​​​റി​​​യ​​​ല്‍, ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ ശേ​​​ഷി വ​​​ര്‍​ധി​​​പ്പി​​​ക്ക​​​ല്‍, മ​​​റ്റു​​​ള്ള​​​വ​​​രു​​​മാ​​​യു​​​ള്ള ഇ​​​ട​​​പെ​​​ട​​​ല്‍ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്ക​​​ല്‍, മാ​​​ന​​​സി​​​ക സ​​​മ്മ​​​ര്‍​ദ​​​ങ്ങ​​​ളെ അ​​​തി​​​ജീ​​​വി​​​ക്ക​​​ല്‍, സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യി​​​ലെ പ്രാ​​​വീ​​​ണ്യം തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് കോ​​​ഴ്സി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക്: www.cukerala.ac.in. ഫോ​​​ണ്‍: 9447596952.
More News