University News
സർവകലാശാല സംശയങ്ങൾ: റീ​​ജ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് എ​​ഡ്യൂ​​ക്കേ​​ഷ​​ൻ
? എ​​നി​​ക്ക് റീ​​ജ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് എ​​ഡുക്കേ​​ഷ​​ൻ മൈ​​സൂ​​റി​​ന്‍റെ ആ​​റു വ​​ർ​​ഷ​​ത്തെ MSc Ed Programme പ​​ഠി​​ക്ക​​ണ​​മെ​​ന്നു​​ണ്ട്. രാ​​ജ്യ​​ത്തെ വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളെ ക്ല​​സ്റ്റ​​ർ ആ​​യി തി​​രി​​ച്ച് റീ​​ജ​​ണ​​ൽ സെ​​ന്‍റ​​റു​​ക​​ൾ ആ ​​ക്ല​​സ്റ്റ​​റു​​ക​​ൾ​​ക്ക് ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​​ന്നും ആ ​​റീ​​ജ​​ണ​​ൽ സെ​​ന്‍റ​​റി​​ൽ മാ​​ത്ര​​മേ ക്ല​​സ്റ്റ​​റി​​ൽ പെ​​ടു​​ന്ന സം​​സ്ഥാ​​ന​​ത്തി​​ലെ കു​​ട്ടി​​ക​​ൾ​​ക്ക് അ​​ഡ്മി​​ഷ​​ൻ ല​​ഭി​​ക്കു​​ക​​യു​​ള്ളൂ എ​​ന്നും ചിലർ പ​​റ​​യു​​ന്നു. ഒ​​ന്ന് വി​​ശ​​ദ​​മാ​​ക്കാ​​മോ?

ജോ​​സ് മ​​നോ​​ജ്, വാ​​ഴ​​ക്കു​​ളം.

റീ​​ജ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് എ​​ഡ്യുക്കേ​​ഷ​​ൻ എ​​ന്ന​​ത് നാ​​ഷ​​ണ​​ൽ കൗ​​ൺ​​സി​​ൽ ഓ​​ഫ് എ​​ഡ്യൂ​​ക്കേ​​ഷ​​ണ​​ൽ റി​​സ​​ർ​​ച്ച് ട്രെ​​യി​​നിം​​ഗി​​ന്‍റെ (എ​​ൻ​​സി​​ഇ​​ആ​​ർ​​ടി ) ഒ​​രു യൂ​​ണി​​റ്റ് ആ​​ണ്. ന​​മ്മു​​ടെ രാ​​ജ്യ​​ത്തെ സ്കൂ​​ൾ അ​​ധ്യാ​​പ​​ക​​രെ പ​​രി​​ശീ​​ലി​​പ്പി​​ക്കു​​ന്ന​​തി​​ലേ​​ക്കാ​​യി ദേ​​ശീ​​യ നി​​ല​​വാ​​ര​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ്ഥാ​​പ​​ന​​മാ​​ണി​​ത്.

റീ​​ജ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് എ​​ഡ്യുക്കേ​​ഷ​​ൻ എ​​ന്ന ഈ ​​സ്ഥാ​​പ​​ന​​ത്തി​​ന് മൈ​​സൂ​​റി​​ൽ മാ​​ത്ര​​മ​​ല്ല രാ​​ജ്യ​​ത്തി​​ന്‍റെ മ​​റ്റു ചി​​ല ഭാ​​ഗ​​ങ്ങ​​ളി​​ൽ കൂ​​ടി റീ​​ജ​​ണ​​ൽ സെ​​ന്‍റ​​റു​​ക​​ൾ ഉ​​ണ്ട്. അ​​ഞ്ച് റീ​​ജ​​ണ​​ൽ സെ​​ന്‍റ​​റു​​ക​​ൾ ആ​​ണ് ആ​​കെ ഉ​​ള്ള​​ത്.

രാ​​ജ്യ​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളിലാ​​ണ് ഈ ​​അ​​ഞ്ച് റീ​​ജ​​ണ​​ൽ സെ​​ന്‍റ​​റു​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. രാ​​ജ്യ​​ത്തി​​ലെ വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളെ ഭൂ​​മി​​ശാ​​സ്ത്ര​​പ​​ര​​മാ​​യി ഏ​​തെ​​ങ്കി​​ലു​​മൊ​​രു സെ​​ന്‍റ​​റി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നപ​​രി​​ധി​​ക്കു​​ള്ളി​​ലാ​​ണ് ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​ത്. അ​​തി​​ൻ​​പ്ര​​കാ​​രം ഒ​​രു സെ​​ന്‍റ​​റി​​ന്‍റെ കീ​​ഴി​​ൽ വ​​രു​​ന്നത് ഏ​​തൊ​​ക്കെ സം​​സ്ഥാ​​ന​​ങ്ങ​​ൾ ആ​​ണോ ആ ​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ കു​​ട്ടി​​ക​​ൾ ആ ​​റീ​​ജ​​ണ​​ൽ സെ​​ന്‍റ​​റി​​ന്‍റെ ഏ​​തെ​​ങ്കി​​ലും പ്രോ​​ഗ്രാ​​മി​​നാ​​ണ് അ​​പ്ലൈ ചെ​​യ്യേ​​ണ്ട​​ത്.

താ​​ഴെ​​പ്പ​​റ​​യു​​ന്ന​​വ​​യാ​​ണ് റീ​​ജ​​ണ​​ൽ സെ​​ന്‍റ​​റു​​ക​​ളും സെ​​ന്‍റ​​റു​​ക​​ൾ​​ക്ക് കീ​​ഴി​​ൽ വ​​രു​​ന്ന സം​​സ്ഥാ​​ന​​ങ്ങ​​ളും.

1. ആ​​ർഐഇ മൈ​​സൂ​​ർ
ആ​​ർഐഇ മൈ​​സൂ​​റി​​നു കീ​​ഴി​​ൽ കേ​​ര​​ളം, ക​​ർ​​ണാ​​ട​​ക, ആ​​ന്ധ്ര​​പ്ര​​ദേ​​ശ്, ല​​ക്ഷ​​ദ്വീ​​പ്, പോ​​ണ്ടി​​ച്ചേ​​രി, തെ​​ലു​​ങ്കാ​​ന, ത​​മി​​ഴ്നാ​​ട് എ​​ന്നീ സം​​സ്ഥാ​​ന​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്നു.
2. ആ​​ർ​​ഐ​​ഇ അ​​ജ്മീ​​ർ
ആ​​ർ​​ഐ​​ഇ അ​​ജ്മീ​​റി​​നു കീ​​ഴി​​ൽ ഹ​​രി​​യാ​​ന, ച​​ണ്ഡി​​ഗ​​ഡ്, ഹി​​മാ​​ച​​ൽ പ്ര​​ദേ​​ശ്, ജ​​മ്മു കാ​​ശ്മീ​​ർ, നാ​​ഷ​​ണ​​ൽ കാ​​പി​​റ്റ​​ൽ ടെ​​റി​​ട്ട​​റി ഓ​​ഫ് ഡ​​ൽ​​ഹി, പ​​ഞ്ചാ​​ബ്, രാ​​ജ​​സ്ഥാ​​ൻ, ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ്, ഉ​​ത്ത​​രാ​​ഖ​​ണ്ഡ് സം​​സ്ഥാ​​ന​​ങ്ങ​​ളാ​​ണ് വ​​രു​​ന്ന​​ത്.
3. ആ​​ർഐഇ ഭോ​​പ്പാ​​ൽ
ആ​​ർഐഇ ഭോ​​പ്പാ​​ലി​​നു കീ​​ഴി​​ൽ ഛത്തീ​​സ്ഗ​​ഡ്, ദാ​​ദ​​ർ ആ​​ൻ​​ഡ് ന​​ാഗ​​ർ​​ഹ​​വേ​​ലി, ദ​​ാമ​​ൻ ആ​​ൻ​​ഡ്‌ ദിയു, ​​ഗോ​​വ, ഗു​​ജ​​റാ​​ത്ത്, മ​​ധ്യ​​പ്ര​​ദേ​​ശ്, മ​​ഹാ​​രാ​​ഷ്‌ട്ര സം​​സ്ഥാ​​ന​​ങ്ങ​​ളാ​​ണ് ഉ​​ൾ​​പ്പെ​​ടു​​ന്ന​​ത്.
4. ആ​​ർഐഇ ഭു​​വ​​നേ​​ശ്വ​​ർ
ആർഐഇ ഭു​​വ​​നേ​​ശ്വ​​റി​​നു കീ​​ഴി​​ൽ ഒ​​റീ​​സ, പ​​ശ്ചി​​മ ബം​​ഗാ​​ൾ, ആ​​ൻ​​ഡ​​മാ​​ൻ നി​​ക്കോ​​ബാ​​ർ ദ്വീ​​പു​​ക​​ൾ, ബിഹാ​​ർ, ജാ​​ർ​​ഖ​​ണ്ഡ് സം​​സ്ഥാ​​ന​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്നു.
5. ആ​​ർഐഇ ഷി​​ല്ലോം​​ഗ്
ആ​​ർഐഇ ഷി​​ല്ലോം​​ഗി​​നു കീ​​ഴി​​ൽ വ​​രു​​ന്ന സം​​സ്ഥാ​​ന​​ങ്ങ​​ൾ അ​​രു​​ണാ​​ച​​ൽ പ്ര​​ദേ​​ശ്, ആ​​സാം, മ​​ണി​​പ്പു​​ർ, മേ​​ഘാ​​ല​​യ, മി​​സോ​​റാം, നാ​​ഗാ​​ലാ​​ൻ​​ഡ്, സി​​ക്കിം, ത്രി​​പു​​ര.
ഈ ​​സെ​​ന്‍റ​​റു​​ക​​ൾ ഒ​​ക്കത്ത​​ന്നെ വി​​വി​​ധ​​ങ്ങ​​ളാ​​യ ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ടീ​​ച്ച​​ർ ട്രെ​​യി​​നിം​​ഗ് പ്രോ​​ഗ്രാ​​മു​​ക​​ളാ​​ണ് ഓ​​ഫ​​ർ ചെ​​യ്യു​​ന്ന​​ത്.

താ​​ഴെ​​പ്പ​​റ​​യു​​ന്ന​​വ​​യാ​​ണ് ഓ​​ഫ​​ർ ചെ​​യ്യു​​ന്ന പ്രോ​​ഗ്രാ​​മു​​ക​​ൾ.

Integrated BSc BEd (4 year ), Integrated BA BEd (4 year), M Ed (2 year), BEd (Secondary 2 year), Integrated BEdMEd (3 year ), MSc Ed in ( Life science, Mathematics, Chemistry, Physics 6 year ), MPhil in Eduction.

ഇ​​വ കൂ​​ടാ​​തെ ഓ​​രോ റീ​​ജ​​ണ​​ൽ സെ​​ൻ​​സ​​റു​​ക​​ളും അ​​വ​​രു​​ടേ​​തു മാ​​ത്ര​​മാ​​യ ചി​​ല പ്രോ​​ഗ്രാ​​മു​​ക​​ൾ ന​​ട​​ത്താ​​റു​​ണ്ട്. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന് ആ​​ർഐ ​​ഇ മൈ​​സൂ​​ർ ഒ​​രു വ​​ർ​​ഷ​​ക്കാ​​ലം പ​​ഠ​​ന ദൈ​​ർ​​ഘ്യ​​മു​​ള്ള ഡി​​പ്ലോ​​മ ഇ​​ൻ ഗൈ​​ഡ​​ൻ​​സ് ആ​​ൻ​​ഡ് കൗ​​ൺ​​സി​​ലിം​​ഗ്(​​ഡി​​സി​​ജി​​സി ) എ​​ന്ന പ്രോ​​ഗ്രാം ന​​ട​​ത്തു​​ന്നു​​ണ്ട്.

ഇ​​വി​​ടെ ചോ​​ദ്യ​​ക​​ർ​​ത്താ​​വ് ചോ​​ദി​​ച്ച ചോ​​ദ്യ​​ത്തി​​ന്‍റെ മ​​റു​​പ​​ടി

എംഎ​​സ്‌സി ​​എ​​ഡ് ഒ​​ഴി​​കെ മ​​റ്റെ​​ല്ലാ പ്രോ​​ഗ്രാ​​മു​​ക​​ളും ഓ​​രോ റീ​​ജ​​ണ​​ൽ സെ​​ന്‍റ​​റി​​ന്‍റെ കീ​​ഴി​​ൽ വ​​രു​​ന്ന സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​പ്ലൈ ചെ​​യ്താ​​ൽ ഏ​​ത് റീ​​ജ​​ണ​​ൽ സെ​​ന്‍റ​​റിനു കീ​​ഴി​​ൽ വ​​രു​​ന്ന സം​​സ്ഥാ​​ന​​ത്തു നി​​ന്നാ​​ണോ പ​​ഠി​​താ​​വ് അ​​പേ​​ക്ഷ ന​​ൽ​​കു​​ന്ന​​ത് ആ ​​സെ​​ന്‍ററിൽ മാ​​ത്ര​​മേ പ​​ഠി​​ക്കാ​​ൻ ക​​ഴി​​യൂ.
എ​​ന്നാ​​ൽ സൈ​​ന്യ​​ത്തി​​ൽ നി​​ന്ന് വി​​ര​​മി​​ച്ച​​വ​​ർ​​ക്കോ സൈ​​ന്യ​​ത്തി​​ൽ ജോ​​ലി ജോ​​ലി​​ചെ​​യ്യു​​ന്ന​​വ​​രു​​ടെ മ​​ക്ക​​ൾ​​ക്കോ സം​​സ്ഥാ​​ന​​ങ്ങ​​ൾ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​മ്പോ​​ൾ അ​​വ​​ർ പ​​ന്ത്ര​​ണ്ടാം ക്ലാ​​സി​​ലെ അ​​ല്ലെ​​ങ്കി​​ൽ കോ​​ഴ്സി​​നു ചേ​​രാ​​ൻ വേ​​ണ്ട അ​​ടി​​സ്ഥാ​​ന യോ​​ഗ്യ​​ത ഏ​​തു സം​​സ്ഥാ​​ന​​ത്തെ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ത്തി​​ൽ നി​​ന്നാ​​ണ് പ​​ഠി​​ച്ച​​ത് എ​​ന്ന​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ്. സ്ഥാ​​പ​​നം സ്ഥി​​തിചെ​​യ്യു​​ന്ന സം​​സ്ഥാ​​നം ഏ​​ത് റീ​​ജ​​ണ​​ൽ സെന്‍ററിന്‍റെ കീ​​ഴി​​ലാ​​ണ് ആ സെ​​ന്‍റ​​റി​​ലേ​​ക്ക് ആ​​യി​​രി​​ക്ക​​ണം പ്ര​​വേ​​ശ​​നം ല​​ഭി​​ക്കു​​ന്ന​​തി​​നാ​​യി അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​ത്.

എ​​ന്നാ​​ൽ എം​​എ​​സ‌്സി എ​​ഡ് പ്രോ​​ഗ്രാ​​മി​​ന് മാ​​ത്രം ഈ ​​നി​​ബ​​ന്ധ​​ന ബാ​​ധ​​ക​​മ​​ല്ല. മു​​ഴു​​വ​​ൻ സെ​​ന്‍റ​​റുക​​ളി​​ലേ​​ക്കും ആ​​യി​​ട്ടാ​​ണ് എംഎ​​സ്‌സിഎ​​ഡി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ക്കു​​ന്ന​​ത്. അ​​തി​​നാ​​ൽ ചോ​​ദ്യ​​ക​​ർ​​ത്താ​​വി​​ന് ഈ ​​അ​​ഞ്ചു സെ​​ന്‍റ​​റു​​ക​​ളിൽ എ​​വി​​ടെ വേ​​ണ​​മെ​​ങ്കി​​ലും പ്ര​​വേ​​ശ​​നം ല​​ഭി​​ക്കാ​​വു​​ന്ന​​താ​​ണ്.
More News