ബിഎസ്സി നഴ്സിംഗ് മോപ്-അപ് അലോട്ട്മെന്റ്
കൊച്ചി: കേരളത്തിലെ ക്രൈസ്തവ സ്വാശ്രയ നഴ്സിംഗ് കോളജുകളുടെ സംഘടനയായ എഎംസിഎസ്എഫ്എന്സികെയുടെ 202425 വര്‍ഷത്തെ ബിഎസ്സി നഴ്സിംഗ് പ്രവേശനത്തിനുള്ള മോപ്അപ് അലോട്ട്മെന്റ് ഓണ്‍ലൈനായി നടത്തുന്നു.
ഏഴ് അലോട്ട്മെന്റുകള്‍ക്കുശേഷവും അസോസിയേഷനില്‍ അംഗങ്ങളായ കോളജുകളില്‍ ഇനിയും ഒഴിവുവരുന്ന സീറ്റുകളിലേക്കാണ് മോപ്അപ് അലോട്ട്മെന്റ്.
ഇതിലേക്ക് അസോസിയേഷന് പ്രസിദ്ധീകരിച്ച 2024ലെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ ഈ മാസം 14ന് വൈകുന്നേരം അഞ്ചിനുള്ളില്‍ കോളജ് ഓപ്ഷന് ഓണ്‍ലൈനില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യണം. പുതുതായി ഓപ്ഷന് രജിസ്റ്റര്‍ ചെയ്തവരെ മാത്രം ഉള്‍പ്പെടുത്തിയായിരിക്കും മോപ്അപ് അലോട്ട്മെന്റും തുടര്‍ന്ന് ഈ കോളജുകളിലുണ്ടായേക്കാവുന്ന ഒഴിവുകളിലേക്കുള്ള അലോട്ട്മെന്റുകളും നടത്തുക.
ഓണ്‍ലൈനായി സമര്‍പ്പിച്ച ഓപ്ഷനുകള്‍ പരിഗണിച്ച് ഓപ്പണ്‍ മെറിറ്റ് റാങ്കിന്റെ അടിസ്ഥാനത്തില്‍ 15ന് മോപ്അപ് അലോട്ട്മെന്റ് അസോസിയേഷന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ 17ന് ഉച്ചകഴിഞ്ഞ് മൂന്നിനു മുമ്പ് തങ്ങള്‍ക്കു ലഭിച്ച കോളജുകളിലെത്തി ഫീസ് അടച്ച്, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.amcsfnck.com സന്ദര്‍ശിക്കുക.