അന്തിമ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: 202425 അധ്യയന വർഷത്തിലെ ബിരുദാനന്തര ബിരുദ നഴ്സിംഗ് (പി.ജി. നഴ്സിംഗ്) കോഴ്സുകളിലേക്കുളള ഒന്നാംഘട്ട കേന്ദ്രീകൃത അന്തിമ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ അലോട്ട്മെന്റ് ലിസ്റ്റ് കാണാം. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയും അസൽ രേഖകളും സഹിതം 15ന് ഉച്ചകഴിഞ്ഞ് മൂന്നിനകം പ്രവേശനം നേടണം.
വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.