തിരുവനന്തപുരം: അബുദാബിയിൽ നഴ്സിംഗ് ഒഴിവുകളിലേക്കുളള നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേക്ക് അപേക്ഷ ക്ഷണിച്ചു. മെയിൽ നഴ്സുമാരുടെ 10 ഒഴിവുകളിലേക്കും (ഓണ്‍ഷോർ, ഓഫ്ഷോർ പ്രോജക്ടുകൾക്കായി) വനിതാ നഴ്സുമാരുടെ രണ്ട് ഒഴിവുകളിലേക്കുമാണ് (ഹോംകെയർ) റിക്രൂട്ട്മെന്റ്.
നഴ്സിംഗ് ബിരുദവും നഴ്സിംഗ് ലൈസൻസും ഉളളവരാകണം. ഹാഡ് (HAAD) /ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് അബു ദാബി (DOH) പരീക്ഷ വിജയിച്ചവരുമാകണം അപേക്ഷകർ. പ്രായപരിധി 35 വയസ്.
വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം
[email protected] എന്ന ഇമെയിൽ ഐ.ഡിയിലേയ്ക്ക് ഒക്ടോബർ ഒൻപതിനകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 04712770536, 539, 540, 577 എന്നീ നന്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നന്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവീസ്) ബന്ധപ്പെടാം.