എൻജിനിയറിംഗ് പ്രവേശനം ഒക്ടോബർ 23 വരെ നീട്ടി
തിരുവനന്തപുരം : സംസ്ഥാനത്തെ എൻജിനിയറിംഗ് കോളജുകളിൽ ഒന്നാം വർഷ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം പൂർത്തിയാക്കാനുള്ള തീയതി ഒക്ടോബർ 23 വരെ നീട്ടാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിർദേശം നൽകി. ഒന്നാംവർഷ ബിടെക്, ബിആർക് ഉൾപ്പെടെയുള്ള സാങ്കേതിക കോഴ്സുകളിലേക്കുള്ള പ്രവേശന തീയതിയാണ് ദീർഘിപ്പിക്കാൻ നിർദേശം നൽകിയത്.
എഐസിടിഇയുടെ പുതിയ സർക്കുലർ പ്രകാരം തീയതി ദീർഘിപ്പിച്ച സാഹചര്യത്തിലാണിത്. പ്രവേശനവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.