എംടെക് സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: എപിജെ അബ്ദുൾകലാം സാങ്കേതികശാസ്ത്ര സർവകലാശാലയിൽ ഈ വർഷം മുതൽ ആരംഭിക്കുന്ന എംടെക് പ്രോഗ്രാമുകളിലേക്ക് ജനറൽ, സംവരണ വിഭാഗങ്ങളിലായി ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സർവകലാശാല ആസ്ഥാനത്ത് 27 ന് രാവിലെ 11.30ന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9495741482 , 9745108232.