പെരിയകുളം മേരിമാതാ കോളജില്‍ ഉന്നതപഠനത്തിന് അവസരം
തേനി: കൊടൈക്കനാലിന്റെ താഴ്വരയില് പെരിയകുളം മേരിമാതാ കോളജില്‍ ഉന്നതപഠനത്തിന് അവസരം.
സിഎംഐ വൈദികര്‍ നടത്തുന്ന ഈ സ്വാശ്രയകോളജില്‍ ഇരുപതിലധികം യുജി കോഴ്സുകളും ആറ് പിജി കോഴ്സുകളുമുണ്ട്. മധുര കാമരാജ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളജുകളില്‍ നാക് അംഗീകാരത്തോടെ ഉന്നത നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്.
വൈദികരുടെ മേല്‍നോട്ടമുള്ള ഹോസ്റ്റലുകള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നടത്തപ്പെടുന്നതിനാല്‍ ധാരാളം മലയാളികളും ഇവിടെ പഠിക്കുന്നുണ്ട്. എല്ലാ വര്‍ഷവും മധുര കാമരാജ് യൂണിവേഴ്സിറ്റിയുടെ റാങ്കുകളില്‍ പലതും ഇവിടത്തെ മിടുക്കരായ വിദ്യാര്‍ഥികളാണു നേടിയെടുക്കുന്നത്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും സ്വഭാവ രൂപീകരണത്തിനും ഊന്നല്‍ കൊടുക്കുന്ന ഈ കലാലയത്തില്‍ പഠിക്കുമ്പോള്‍തന്നെ കാമ്പസ് റിക്രൂട്ട്മെന്റ് വഴി ധാരാളം വിദ്യാര്‍ഥികള്‍ക്കു ജോലി ലഭിക്കുന്നുണ്ട്.
മിതമായ ഫീസില്‍ യാതൊരുവിധ ഡൊണേഷനും ഇല്ലാതെ സാധാരണക്കാര്‍ക്കും ഉന്നതപഠനത്തിന് ഇവിടെ അവസരമുണ്ട്.
സെപ്റ്റംബര്‍ അവസാനംവരെ എല്ലാ കോഴ്സുകളിലേക്കും സീറ്റുകള്‍ ലഭ്യമാണ്. താത്പര്യമുള്ളവര്‍ www. marymathacollege.edu.in എന്ന വെബ്സൈറ്റിലോ പ്രിന്‍സിപ്പല്‍ ഫാ. ഐസക്കി (ഫോണ്‍09488225999) നെയോ ബന്ധപ്പെടുക.