University News
സർവകലാശാല സംശയയങ്ങൾ: നിഫ്റ്റ് (NIFT)
? ഫാ​ഷ​ൻ ടെ​ക്നോ​ള​ജി പ​ഠി​പ്പി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന സ്ഥാ​പ​ന​മാ​ണ​ല്ലോ നി​ഫ്റ്റ്. അ​തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന രീ​തി​ക​ളും മ​റ്റു​കാ​ര്യ​ങ്ങ​ളും ഒ​ന്നു വി​വ​രി​ക്കാ​മോ?

അ​നി​ൽ​കു​മാ​ർ, ഇ​രി​ഞ്ഞാ​ല​ക്കു​ട.


ഫാ​ഷ​ൻ ഡി​സൈ​നിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ന്ന രാ​ജ്യ​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സ്ഥാ​പ​ന​മാ​ണ് ദി ​നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫാ​ഷ​ൻ ടെ​ക്നോ​ള​ജി (NIFT). ഈ ​സ്ഥാ​പ​നം ലോ​ക​ത്തി​ലെ ത​ന്നെ ഫാ​ഷ​ൻ ടെ​ക്നോ​ള​ജി പ​ഠ​ന​ത്തി​ൽ മു​ൻ​നി​ര​യി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യും ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.

ആ​ധു​നി​ക​കാ​ലം ആ​വ​ശ്യ​പ്പെ​ടു​ന്ന ത​ര​ത്തി​ലു​ള്ള ക​ല​യും പാ​ര​ന്പ​ര്യ​വും ന​വീ​ന ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​വു​മൊ​ക്കെ ചേ​ർ​ത്ത് ഒ​രു പു​തി​യ ഫാ​ഷ​ൻ സ​ങ്ക​ൽ​പ്പ​ത്തെ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടു​കൂ​ടി​യാ​ണ് 1986ൽ ​കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റിനു കീ​ഴി​ലു​ള്ള ടെ​ക്സ്റ്റൈ​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫാ​ഷ​ൻ ടെ​ക്നോ​ള​ജി ഡ​ൽ​ഹി​യി​ൽ ആ​രം​ഭി​ക്കു​ന്ന​ത്. 2006 മു​ത​ൽ സ്വ​ന്ത​മാ​യി പ​രീ​ക്ഷ​ക​ൾ ന​ട​ത്തി ബി​രു​ദ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക​മാ​യ അ​ധി​കാ​ര​വും ന​ൽ​കി.

ഇ​പ്പോ​ൾ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 17 ക്യാ​ന്പ​സു​ക​ൾ ആ​ണ് നി​ഫ്റ്റി​ന് ഉ​ള്ള​ത്. നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി ബി​രു​ദ ത​ല​ത്തി​ലും ബി​രു​ദാ​ന​ന്ത​ര ബിരുദ ത​ല​ത്തി​ലും ഡോ​ക്ട​ർ ത​ല​ത്തി​ലു​മൊ​ക്കെ​യാ​യി ഡി​സൈ​ൻ മാ​നേ​ജ്മെ​ന്‍റ്, ടെ​ക്നോ​ള​ജി എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ മേ​ഖ​ല​യി​ൽ അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​മു​ള്ള ബി​രു​ദ​ങ്ങ​ളാ​ണ് ന​ൽ​കു​ന്ന​ത്.

നി​ഫ്റ്റ് ന​ൽ​കു​ന്ന പ്രോ​ഗ്രാ​മു​ക​ൾ ബി​രു​ദ​ത​ല​ത്തി​ൽ

1) ബാ​ച്ചി​ല​ർ ഓ​ഫ് ഡി​സൈ​ൻ (BDes): ഈ ​കോ​ഴ്സി​ന് പ​ഠ​ന​കാ​ല​യ​ള​വ് നാ​ലു വ​ർ​ഷ​മാ​ണ്. ഫാ​ഷ​ൻ/​ലെ​ത​ർ/​ഫാ​ഷ​ൻ ക​മ്യൂ​ണി​ക്കേ​ഷ​ൻ/​ആ​ക്സി​ല​റി ഡി​സൈ​ൻ/​ടെ​ക്സ്റ്റൈ​ൽ തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളി​ലാ​ണ് പ​ഠി​താ​വി​ന് പ്ര​ത്യേ​ക​മാ​യ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. ഈ ​പ്രോ​ഗ്രാ​മി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​തി​ന് പ​ഠി​താ​വ് പ​ന്ത്ര​ണ്ടാം ക്ലാ​സോ അ​ല്ലെ​ങ്കി​ൽ എ​ഐ​സി​ടി​ഇ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള മൂ​ന്നു​വ​ർ​ഷം പ​ഠ​ന​കാ​ല​യ​ള​വു​ള്ള ഡി​പ്ലോ​മ​യോ പാ​സാ​യി​ട്ടു​ണ്ടാ​വ​ണം.

2) ബാ​ച്ചി​ല​ർ ഓ​ഫ് ഫാ​ഷ​ൻ ടെ​ക്നോ​ള​ജി

ഇ​ൻ അ​പ്പാ​ര​ൽ പ്രൊ​ഡ​ക്‌​ഷ​ൻ (BETech): എ​ൻ​ജി​നി​യ​റിം​ഗ് സ്വ​ഭാ​വ​മു​ള്ള ഒ​രു പ്രോ​ഗ്രാ​മാ​യ​തി​നാ​ൽ പ​ഠ​ന​കാ​ലം നാ​ലു വ​ർ​ഷ​മാ​ണ്. ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് അ​ട​ങ്ങു​ന്ന സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ലു​ള്ള പ്ല​സ് ടു, ​അ​ല്ലെ​ങ്കി​ൽ എ​ഐ​സി​ടി​ഇ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള മൂ​ന്നു​വ​ർ​ഷ പ​ഠ​ന​കാ​ല​യ​ള​വു​ള്ള ഡി​പ്ലോ​മ പ്രോ​ഗ്രാ​മു​ക​ൾ എ​ന്നി​വ​യി​ലേ​തെ​ങ്കി​ലു​മൊ​ന്നാ​ണ് അ​ടി​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത.

ബി​രു​ദാ​ന​ന്ത​ര ത​ല​ത്തി​ൽ

3) മാ​സ്റ്റ​ർ ഓ​ഫ് ഫാ​ഷ​ൻ

ടെ​ക്നോ​ള​ജി (MFTch): പ​ഠ​ന​കാ​ലം ര​ണ്ടു വ​ർ​ഷ​മാ​ണ്. കോ​ഴ്സി​ൽ ചേ​രു​ന്ന​തി​ന് നി​ഫ്റ്റ് ന​ൽ​കു​ന്ന ബാ​ച്ചി​ല​ർ ഓ​ഫ് ടെ​ക്നോ​ള​ജി ബി​രു​ദം അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും എ​ൻ​ജി​നി​യ​റിം​ഗ് സ​ബ്ജ​ക്റ്റി​ലു​ള്ള ബി​ടെ​ക് ബി​രു​ദം ഉണ്ടായിരിക്കണം.

4) മാ​സ്റ്റ​ർ ഓ​ഫ് ഡി​സൈ​ൻ (MDes): ര​ണ്ടു വ​ർ​ഷ​മാ​ണ് പ്രോ​ഗ്രാ​മി​ന്‍റെ പ​ഠ​ന​കാ​ല ദൈ​ർ​ഘ്യം. എ​ൻ​ഐ​ഡി​യി​ൽ​നി​ന്നോ എ​ൻ​ഐ​എ​ഫ്ടി​യി​ൽ​നി​ന്നോ നേ​ടി​യി​ട്ടു​ള്ള മൂ​ന്ന് വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത ഡി​പ്ലോ​മ​യോ, രാ​ജ്യ​ത്തെ ഏ​തെ​ങ്കി​ലും അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ല​ഭി​ച്ചി​ട്ടു​ള്ള ബി​രു​ദ​മോ ആ​ണ് അ​ടി​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത.

5) മാ​സ്റ്റ​ർ ഓ​ഫ് ഫാ​ഷ​ൻ

മാ​നേ​ജ്മെ​ന്‍റ് (MFM): നി​ഫ്റ്റ് മാ​നേ​ജ്മെ​ന്‍റ് മേ​ഖ​ല​യി​ൽ ന​ൽ​കു​ന്ന ഏ​ക പ്രോ​ഗ്രാ​മാ​ണി​ത്. ഈ ​പ്രോ​ഗ്രാ​മി​ലെ​യും പ​ഠ​ന കാ​ല​ദൈ​ർ​ഘ്യം ര​ണ്ടു​വ​ർ​ഷ​മാ​ണ്. പ്രോ​ഗ്രാ​മി​ൽ ചേ​രു​ന്ന​തി​നു​ള്ള അ​ടി​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത രാ​ജ്യ​ത്തെ ഏ​തെ​ങ്കി​ലും സ​ർ​വ​ക​ലാ​ശാ​ല ന​ൽ​കി​യി​ട്ടു​ള്ള ബി​രു​ദ​മോ അ​ല്ലെ​ങ്കി​ൽ എ​ൻ​ഐ​ഡി പോ​ലു​ള്ള ഫാ​ഷ​ൻ ടെ​ക്നോ​ള​ജി പ​ഠി​പ്പി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നും ല​ഭി​ക്കു​ന്ന മൂ​ന്നു വ​ർ​ഷ​മെ​ങ്കി​ലും പ​ഠ​ന​കാ​ല ദൈ​ർ​ഘ്യ​മു​ള്ള ഡി​പ്ലോ​മ പ്രോ​ഗ്രാ​മോ ആ​ണ്.

ഓ​രോ പ്രോ​ഗ്രാ​മിലും ചേ​രു​ന്ന​തി​ന് നി​ശ്ചി​ത​മാ​യ ഒ​രു മാ​ർ​ക്ക് പേ​ർ​സ​ന്‍റേ​ജ് നി​ഫ്റ്റ് നി​ശ്ച​യി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ വി​വി​ധ പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​തി​ന് നി​ശ്ചി​ത​മാ​യ ഒ​രു പ്രാ​യ​പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ബിരുദ പ്രോഗാമുകൾക്ക് ആ​പ്ലി​ക്കേ​ഷ​ൻ വി​ളി​ക്കു​ന്ന വ​ർ​ഷം ജ​നു​വ​രി മാ​സം ക​ണ​ക്കാ​ക്കി ജ​ന​റ​ൽ കാ​റ്റ​ഗ​റി​യി​ൽ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് 24 വ​യ​സ്‌ കൂടാൻ പാടില്ല. എ​സ്‌​സി എ​സ്ടി കാ​റ്റ​ഗ​റി​യി​ൽ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് അ​ഞ്ചു​വ​ർ​ഷ​ത്തെ പ്രാ​യ ഇ​ള​വു ല​ഭി​ക്കും. ബി​രു​ദാ​ന​ന്ത​ര പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​തി​ന് ഒ​രു ത​ര​ത്തി​ലു​ള്ള പ്രാ​യ നി​ബ​ന്ധ​ന​യും ഇ​ല്ല.

പ്രവേശന പരീക്ഷ

നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫാ​ഷ​ൻ ടെ​ക്നോ​ള​ജി​യി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന പ​ഠി​താ​ക്ക​ൾ ത​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ഫ്റ്റി​ന്‍റെ വെ​ബ്സൈ​റ്റി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക​യും, അ​പേ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഷോ​ർ​ട്ട് ലി​സ്റ്റ് ചെ​യ്യു​ന്ന​വ​ർ​ക്കാ​യി പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തു​ക​യു​മാ​ണ് നി​ഫ്റ്റ് ചെ​യ്യു​ന്ന​ത്. രാ​ജ്യ​ത്തി​ലെ 32 ന​ഗ​ര​ങ്ങ​ളി​ലാ​യി​ട്ടാ​യി​രി​ക്കും പ്ര​വേ​ശ​ന പ​രീ​ക്ഷാ സെ​ന്‍ററു​ക​ൾ. പൊ​തു​വേ ഓ​ഫ്‌​ലൈ​നാ​യാ​ണ് നി​ഫ്റ്റ് പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ പ​ഠി​താവി​ന്‍റെ വി​വി​ധ​ങ്ങ​ളാ​യ ക​ഴി​വു​ക​ൾ അ​ള​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് സി​ല​ബ​സ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

താ​ഴെ​പ്പ​റ​യു​ന്ന​വ​യാ​ണ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ചോ​ദി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ളു​ടെ മേ​ഖ​ല.
1) ​ക്രി​യേ​റ്റീ​വ് എ​ബി​ലി​റ്റി ടെ​സ്റ്റ് (CAT): ബി​രു​ദ​ത​ല​ത്തി​ൽ ഉ​ള്ള ബി ​ഡി​സൈ​ൻ പ്രോ​ഗ്രാ​മി​ലേ​ക്ക് വേ​ണ്ടി ഈ ​പ്ര​വേ​ശ​ന​പ​രീ​ക്ഷ ന​ട​ത്തു​ന്പോ​ൾ സ​മ​യ​ദൈ​ർ​ഘ്യം മൂ​ന്നു​മ​ണി​ക്കൂ​ർ ആ​ണ്.

2) ​ജ​ന​റ​ൽ എ​ബി​ലി​റ്റി ടെ​സ്റ്റ് (GAT): ജ​ന​റ​ൽ എ​ബി​ലി​റ്റി ടെ​സ്റ്റ് ബി ​ഡി​സൈ​ൻ, എം ​ഡി​സൈ​ൻ പ്രോഗ്രാമുകൾക്കു വേ​ണ്ടി ന​ട​ത്തു​ന്പോ​ൾ ര​ണ്ടു മ​ണി​ക്കൂ​റാ​ണ് പ​രീ​ക്ഷ​യു​ടെ സ​മ​യ ദൈ​ർ​ഘ്യം. എ​ന്നാ​ൽ ജ​ന​റ​ൽ എ​ബി​ലി​റ്റി ടെ​സ്റ്റ് ബാ​ച്ചി​ല​ർ ഓ​ഫ് ഫാ​ഷ​ൻ ടെ​ക്നോ​ള​ജിക്കും, മാ​സ്റ്റ​ർ ഓ​ഫ് ഫാ​ഷ​ൻ ടെ​ക്നോ​ള​ജിക്കും ​മാ​പ്പ് ഓ​ഫ് ഫാ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ് പ്രോഗ്രാമുകൾക്കുംവേണ്ടി ന​ട​ത്തു​ന്പോ​ൾ പ​രീ​ക്ഷ​യു​ടെ സ​മ​യ​ദൈ​ർ​ഘ്യം മൂന്നു മ​ണി​ക്കൂ​ർ ആ​കും.

3) സി​റ്റു​വേ​ഷ​ൻ ടെ​സ്റ്റ് കൂ​ടാ​തെ ഗ്രൂ​പ്പ് ഡി​സ്ക​ഷ​നും പേ​ഴ്സ​ണ​ൽ ഇ​ന്‍റർ​വ്യൂവും നി​ഫ്റ്റിന്‍റെ വി​വി​ധ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്നു.

ക്യാന്പസുകൾ

താ​ഴെ​പ്പ​റ​യു​ന്ന​വ​യാ​ണ് നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫാ​ഷ​ൻ ടെ​ക്നോ​ള​ജി​യു​ടെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ക്യാ​ന്പ​സു​ക​ൾ.
1) National Institute of Fashion
Technology, New Delhi New (Main
Campus) (nift.ac.in/delhi)
2) NIFT, Chennai, Tamil Nadu
(nift.ac.in/chennai)
3) NIFT, Gandhinagar, Gujarat
(nift.ac.in/gandhinagar)
4) NIFT, Hyderabad
(nift.ac.in/hyderabad)
5) NIFT, Kolkata, West Bengal
(nift.ac.in/kolkata)
6) NIFT, Mumbai, Maharashtra
(nift.ac.in/mumbai)
7) NIFT, Bangalore, Karnataka
(nift.ac.in/bengaluru)
8) NIFT, Raebareli, Uttar Pradesh
(nift.ac.in/raebareli)
9) NIFT, Bhopal, Madhya Pradesh
(nift.ac.in/bhopal)
10) NIFT, Kannur, Kerala
(nift.ac.in/kannur)
11) NIFT, Shillong, Meghalaya
(nift.ac.in/shillong)
12) NIFT, Patna Bihar (nift.ac.in/patna)
13) NIFT, Kangra, Himachal Pradesh
(nift.ac.in/kangra)
14) NIFT, Bhubaneswar, Odisha
(nift.ac.in/bhubaneswar)
15) NIFT, Jodhpur, Rajasthan
(nift.ac.in/jodhpur)
16) NIFT, Panchkula, Haryana
(nift.ac.in/panchkula)
17) NIFT, Srinagar
Jammu & Kashmir
(nift.ac.in/srinagar)
More News