എംബിബിഎസ്, ബിഡിഎസ്: ഓപ്ഷൻ കൺഫർമേഷന് അവസരം
തിരുവനന്തപുരം: എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു. നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്ട്മെന്റിലേക്കു പരിഗണിക്കുന്നതിന് ഓൺലൈൻ കൺഫർമേഷൻ ചെയ്യണം.
ഹയർ ഓപ്ഷൻ പുനഃക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവയ്ക്കുള്ള സൗകര്യം 18 വരെ www.cee.kerala.gov.in ൽ ലഭ്യമാകും. ഒന്നാംഘട്ടത്തിൽ എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിൽ അഡ്മിഷൻ ലഭിച്ചവരും, ഓപ്ഷൻ നൽകിയിട്ടും അലോട്ട്മെന്റൊന്നും ലഭിക്കാത്തവരും രണ്ടാം ഘട്ട അലോട്ട്മെന്റിനായി പരിഗണിക്കപ്പെടണമെങ്കിൽ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തിയിരിക്കണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in. ഹെൽപ് ലൈൻ നമ്പർ: 04712525300.