സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിക്കുന്നു
കോട്ടയം: ഇന്ത്യയിൽ എൻജിനിയറിംഗ്, ആർക്കിടെക്ചർ വിഷയങ്ങൾ പഠിക്കുന്ന ഒന്നാം വർഷ മലയാളി വിദ്യാർഥികളിൽനിന്നും ഹൂസ്റ്റണ്‍ (യുഎസ്എ) ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി എൻജിനിയേഴ്സ് അസോസിയേഷൻ (എംഇഎ), സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.
സ്കോളർഷിപ് പ്രതിവർഷം 600 യുഎസ് ഡോളറിനു തുല്യമായ തുകയായിരിക്കും. സ്കോളർഷിപ്പിനു തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കു പഠന മികവിന്റെ അടിസ്ഥാനത്തിൽ ഡിഗ്രി പഠന കാലാവധി തീരും വരെ ഓരോ വർഷവും 600 യുഎസ് ഡോളർ ലഭിക്കുന്നതായിരിക്കും. അപേക്ഷകൾ ഓണ്‍ലൈൻ ആയി നവംബർ 30 വരെ സ്വീകരിക്കും. കഴിഞ്ഞ 25 വർഷമായി ഈ സ്കോളർഷിപ് പദ്ധതി തുടർന്നു വരുന്നു.
കൂടുതൽ വിവരങ്ങളും ഓണ്‍ലൈൻ അപേക്ഷാ ഫോറവും www.meahouston.org വെബ്സൈറ്റിൽ ലഭ്യമാണ്.