എസ്ബിഐ ഫൗണ്ടേഷന് സ്കോളര്‍ഷിപ് പദ്ധതി
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിഎസ്ആര്‍ വിഭാഗമായ എസ്ബിഐ ഫൗണ്ടേഷന് ആശാ സ്കോളര്‍ഷിപ് പ്രോഗ്രാമിന്റെ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള പിന്നാക്കവിഭാഗങ്ങളിലെ 10,000 വിദ്യാര്‍ഥികള്‍ക്ക് പിന്തുണ ഉറപ്പുനല്‍കുന്ന പദ്ധതിയാണിത്.
ആറാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാര്‍ഥികള്‍ക്കു പ്രതിവര്‍ഷം 15,000 മുതല്‍ 20 ലക്ഷം രൂപ വരെ സ്കോളര്‍ഷിപ് ലഭിക്കും. സ്കൂള്‍വിദ്യാര്‍ഥികള്‍, ബിരുദതലം, ബിരുദാനന്തര ബിരുദ തലം, ഐഐടികളിലും ഐഐഎമ്മുകളിലും പഠിക്കുന്നവര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്ക് സ്കോളര്‍ഷിപ് ലഭിക്കും.
ഒക്ടോബര്‍ ഒന്നുവരെ https://www.sbifashascholarship.org എന്ന വെബ്സൈറ്റിലൂടെ സ്കോളര്‍ഷിപ്പിനായി അപേക്ഷിക്കാം. വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.