കേന്ദ്രസര്‍വകലാശാലയില്‍ ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവുകള്‍
പെരിയ: കേരള കേന്ദ്രസര്‍വകലാശാലയിലെ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എഡ്യുക്കേഷന്‍ പ്രോഗ്രാമില്‍ (ഐടിഇപി) വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവുകളിലേക്കു വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു.
ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, 55 ശതമാനം മാര്‍ക്കോടെ ബിഎഡ്, ബന്ധപ്പെട്ട വിഷയങ്ങളിലോ എഡ്യുക്കേഷനിലോ യുജിസി നെറ്റ്/ അംഗീകൃത സെറ്റ്/ സെറ്റ് അല്ലെങ്കില്‍ യുജിസി മാനദണ്ഡപ്രകാരമുള്ള പിഎച്ച്ഡി എന്നിവയാണ് അടിസ്ഥാന യോഗ്യതകള്‍.
ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, സുവോളജി വിഷയങ്ങളില്‍ 23നും ഹിന്ദി, മലയാളം, കൊമേഴ്സ് വിഷയങ്ങളില്‍ 24നുമാണ് ഇന്റര്‍വ്യൂ. താത്പര്യമുള്ളവര്‍ അതതു ദിവസങ്ങളില്‍ പെരിയ കാമ്പസില്‍ എത്തിച്ചേരേണ്ടതാണ്. വെബ്സൈറ്റ്: www.cukerala.ac.in