കീം മൂന്നാംഘട്ട അലോട്ട്മെന്റ് പട്ടിക പിൻവലിച്ചു
തിരുവനന്തപുരം: ഇന്നലെ പുറത്തിറക്കിയ കീം മൂന്നാംഘട്ട ആലോട്ടമെന്റ് പട്ടിക പിൻവലിച്ചു. സംവരണതത്വം പാലിക്കാതെയാണ് പട്ടിക പുറത്തിറക്കിയതെന്ന പരാതിയെ തുടർന്നാണ് പട്ടിക പിൻവലിച്ചതെന്നും പുതിയ പട്ടിക ഉടൻ പുറത്തിറക്കുമെന്നും പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു.