പി.ജി നഴ്സിംഗ്: അപാകതകൾ പരിഹരിക്കാൻ അവസരം
തിരുവനന്തപുരം: 202425 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ നഴ്സിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ അഭിമുഖീകരിച്ച വിദ്യാർഥികൾക്ക് പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും ന്യൂനതകൾ തിരുത്തുന്നതിനും അവസരം. ഏഴിന് വൈകുന്നേരം നാലുവരെ ഇതിനവസരം ഉണ്ട്.
അപേക്ഷയിൽ ന്യൂനതകൾ ഉള്ള വിദ്യാർഥികൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകളും രേഖകളും www.cee.kerala.gov.in വഴി അപ്ലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്.
ഓൺലൈൻ പരീക്ഷയുടെ താത്കാലിക സ്കോറും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച പരാതികൾ നാലിന് വൈകുന്നേരം അഞ്ചിനകം
[email protected] ൽ അറിയിക്കണം. ഹെൽപ് ലൈൻ നമ്പർ: 0471 2525300.