പ്ലസ് വൺ പ്രവേശന തീയതികൾ നീട്ടി
തിരുവനന്തപുരം: സ്കോൾ കേരള മുഖേന 202426 ബാച്ചിലേക്കുള്ള ഹയർ സെക്കൻഡറി കോഴ്സുകളുടെ ഒന്നാം പ്രവേശന തീയതികൾ ദീർഘിപ്പിച്ചു.
പിഴയില്ലാതെ ഏഴു വരെയും 60 രൂപ പിഴയോടെ 13 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷൻ മാർഗനിർദേശങ്ങൾക്ക് www.sc olekerala.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഓൺലൈനായി ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ടും, അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ മാർഗമോ എത്തിക്കണം. അന്വേഷണങ്ങൾക്ക് സംസ്ഥാന, ജില്ലാ ഓഫീസുകളിലെ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം.