കീം: എംബിബിഎസ്/ബിഡിഎസ് ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ മെഡിക്കൽ/ദന്തല്‍ കോളജുകളിലെയും സ്വാശ്രയ മെഡിക്കൽ/ ദന്തല്‍ കോളജുകളിലെയും 2024 ലെ എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേയ്ക്കുളള ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രവേശന പരീക്ഷാകമ്മീഷണറുടെ www.cee.kerala. gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിൽ അടയ്ക്കേണ്ടതുമായ ഫീസ് ഓൺലൈൻ പേമെന്റ് മുഖാന്തിരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തിരമോ അടച്ചശേഷം അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ ഇന്നുമുതൽ സെപ്റ്റംബർ അഞ്ചിന് വൈകുന്നേരം നാലുവരെ പ്രവേശനം നേടാം.
അലോട്ട്മെന്റ് സംബന്ധിച്ച വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee. kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.