കൊച്ചി: കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ ജേര്‍ണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിംഗ്, ടെലിവിഷന്‍ ജേർണലിസം ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേയ്ക്ക് 11ന് സ്പോട്ട് അഡ്മിഷന് നടത്തും.
എറണാകുളം കാക്കനാട്ടുളള അക്കാദമി കാമ്പസില്‍ രാവിലെ പത്തു മുതല്‍ നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്നതിനുള്ള രേഖകള്‍സഹിതം എത്തണം.ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത.