ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്
തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുള്ള വിവിധ കോളജുകളിൽ 202425 വർഷത്തെ ഹയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ ആൻഡ് ബിസിനസ് (എച്ച്ഡിസി ആൻഡ് ബിഎം) മാനേജ്മെന്റ് കോഴ്സിലേക്കുള്ള അപേക്ഷ 20 മുതൽ ഓൺലൈനായി സമർപ്പിക്കാം. അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. അപേക്ഷ ജൂലൈ 15നു വൈകുന്നേരം അഞ്ച് വരെ സ്വീകരിക്കും.