എംവേഴ്സിറ്റി കൊച്ചി കാമ്പസ് പ്രവര്‍ത്തനമാരംഭിച്ചു
കൊച്ചി: ആരോഗ്യപരിപാലനരംഗത്ത് അനുബന്ധസേവനങ്ങള്‍ ലഭ്യമാക്കുന്ന പ്രഫഷണലുകളെ പരിശീലിപ്പിക്കുന്ന എംവേഴ്സിറ്റി സ്കൂള്‍ ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസിന്റെ കൊച്ചി കാമ്പസ് പ്രവര്‍ത്തനമാരംഭിച്ചു. കലൂരിലെ കാമ്പസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഹൈബി ഈഡന് എംപി, ടി.ജെ. വിനോദ് എംഎല്‍എ തുടങ്ങിയവർ പങ്കെടുത്തു.
ജെയിന് യൂണിവേഴ്സിറ്റിയുമായുള്ള പങ്കാളിത്തത്തിലാണു കാന്പസ് പ്രവർത്തിക്കുക. ഇന്ത്യയിലെ അലൈഡ് ഹെല്‍ത്ത്കെയര്‍ മേഖലയുടെ അതിവേഗ വളര്‍ച്ചയ്ക്ക് ആനുപാതികമായി നൂതന അധ്യാപനരീതികളോടെയുള്ള കോഴ്സുകളാണ് തങ്ങള്‍ ലഭ്യമാക്കുന്നതെന്ന് ജെയിന് യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റിവ്സ് ഡയറക്ടര്‍ ടോം ജോസഫ് പറഞ്ഞു.