എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് പ്യുവര്‍ ആന്‍ഡ് അപ്ലൈഡ് ഫിസിക്സില്‍ എംഎസ്്‌സി ഫിസിക്സ് പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റുകളില്‍ (എസ്‌സി2 എസ്ടി1) 10ന് സ്പോട്ട് അഡ്മിഷന്‍ നടക്കും. വിദ്യാര്‍ഥികള്‍ ഉച്ചക്ക് 12ന് അസല്‍ രേഖകളുമായി വകുപ്പ് ഓഫീസില്‍ എത്തണം.
എംജി സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസില്‍ മാസ്റ്റര്‍ ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ് (എംടിടിഎം) പ്രോഗ്രാമില്‍ എസ്‌സി (2), എസ്ടി (1) വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളില്‍ 10ന് സ്പോട്ട് അഡ്മിഷന്‍ നടക്കും. അര്‍ഹരായ വിദ്യാര്‍ഥികള്‍ അസല്‍ രേഖകളുമായി രാവിലെ 10ന് സര്‍വകലാശാലാ കാമ്പസിലെ വകുപ്പ് ഓഫീസില്‍ എത്തണം.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
മൂന്നാം സെമസ്റ്റര്‍ ബിപിഇഎസ് (നാലു വര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രം 2023 അഡ്മിഷന്‍ റെഗുലര്‍, 2017 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2016 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ 18 മുതല്‍ നടക്കും. ഒന്‍പതു വരെ അപേക്ഷിക്കാം. ഫൈനോടെ 10 വരെയും സൂപ്പര്‍ ഫൈനോടെ 11 വരെയും അപേക്ഷ സ്വീകരിക്കും.
ബിഎ, ബിഎസ്്‌സി, ബികോം വാര്‍ഷിക സ്‌കീം (അവസാന സ്‌പെഷല്‍ മേഴ്സി ചാന്‍സ് 1992നു മുന്‍പുളള അഡ്മിഷനുകള്‍), റെഗുലര്‍, പ്രൈവറ്റ് രജിസ്ട്രേഷനുകള്‍ വാര്‍ഷിക സ്‌കീം മോഡല്‍ ഒന്ന് ബിഎ പാര്‍ട്ട് മൂന്ന് മെയിന്‍ തമിഴ് ആന്‍ഡ് മ്യൂസിക്ക് (1998 മുതല്‍ 2008 വരെ അഡ്മിഷനുകള്‍) പരീക്ഷകള്‍ക്ക് 16 വരെ അപേക്ഷിക്കാം. ഫൈനോടെ 18 വരെയും സൂപ്പര്‍ ഫൈനോടെ 21 വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ എംഎസ്്‌സി ബയോ നാനോടെക്നോളജി (സിഎസ്എസ് 2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 10, 11 തീയതികളില്‍ തിരുവല്ല, മാക്ഫാസ്റ്റ് കോളജില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
നാലാം സെമസ്റ്റര്‍ ബിവോക്ക് സൗണ്ട് എന്‍ജിനീയറിംഗ് (പുതിയ സ്‌കീം 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പീയറന്‍സ് ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 10ന് നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ ബി.എഫ്.ടി, ബിഎസ്്‌സി അപ്പാരല്‍ ആന്‍ഡ് ഫാഷന്‍ ഡിസൈന്‍ (സിബിസിഎസ് പുതിയ സ്‌കീം202 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 14, 15 തീയതികളില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍
പ്രോജക്ട്, വൈവ
രണ്ടം സെമസ്റ്റര്‍ ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍, കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം (ട്രിപ്പിള്‍ മെയിന്‍ മോഡല്‍ മൂന്ന് സിബിസിഎസ് പുതിയ സ്‌കീം 2023 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രോജക്ട് ആന്‍ഡ് വൈവ പരീക്ഷകള്‍ 11ന് നടക്കും. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ എംഎസ്്‌സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ (സിഎസ്എസ് 2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍, പ്രൊജക്റ്റ് ഇവാലുവേഷന്‍, വൈവ വോസി പരീക്ഷകള്‍ 15, 16 തീയതികളില്‍ പത്തനംതിട്ട, സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.