University News
നാനോസയന്‍സ്; പി.എച്ച്ഡിക്ക് അവസരം
എംജി സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ ആന്‍ഡ് ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജിയില്‍ കൊളാബൊറേറ്റീവ് മോഡില്‍ ഫുള്‍ടൈം പിഎച്ച്ഡി റിസേര്‍ച്ചിന് അപേക്ഷ ക്ഷണിച്ചു.

എംഎസ്്‌സി പോളിമെര്‍ സയന്‍സ്, കെമിസ്ട്രി, ഫിസിക്‌സ്, നാനോസയന്‍സ് എംടെക് പോളിമെര്‍ സയന്‍സ്, നാനോസയന്‍സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫെലോഷിപ്പ് നല്‍കും. വിശദ വിവരങ്ങള്‍ക്ക് [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടണം.

പരീക്ഷാ തീയതി

മൂന്നാം സെമസ്റ്റര്‍ എംഎ, എംഎസ്ഡബ്ല്യൂ, എംകോം, (2018 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ മൂന്നാം മേഴ്സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന സ്പെഷല്‍ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് ജൂണ്‍ 11 മൂതല്‍ നടക്കും.

പരീക്ഷാ ഫലം

ആറാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ (പ്രൈവറ്റ് രജിസ്ട്രേഷന്‍ 2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ 14 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
More News