എംജിയില്‍ ജര്‍മന്‍ എവണ്‍, അപ്രീസിയേഷന്‍ പ്രോഗ്രാമുകള്‍
എംജി സര്‍വകലാശാലയുടെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസ് (ഡാസ്പ്) നടത്തുന്ന ജര്‍മന്‍ എവണ്‍ പ്രോഗ്രാമിനും അപ്രീസിയേഷന്‍ പ്രോഗ്രാമുകളിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. തിങ്കള്‍ മുതല്‍ വെള്ളിവരെ ഓണ്‍ലൈനിലും ശനിയാഴ്ച ഓഫ്ലൈനായുമാണ് ജര്‍മന്‍ എവണ്‍ പ്രോഗ്രാമിന്റെ ക്ലാസ് നടത്തുന്നത്. മാസ്റ്ററിംഗ് ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റ്( ഓഫ് ലൈന്‍ 14 ദിവസം), പൈതണ്‍ ഡാംഗോ വെബ് ഡവലപ്മെന്റ്(ഹൈബ്രിഡ് 60 മണിക്കൂര്‍),ഡിജിറ്റല്‍ ആന്‍ഡ് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്(ഓണ്‍ലൈന്‍ 60 മണിക്കൂര്‍), അക്കൗണ്ടിംഗ് യൂസിംഗ് ടാലി പ്രൈം(ഓണ്‍ലൈന്‍40 മണിക്കൂര്‍) എന്നിവയാണ് അപ്രീസിയേഷന്‍ പ്രോഗ്രാമുകള്‍. വിശദ വിവരങ്ങള്‍ക്ക് 8078786798, 0481 2733292 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം. ഇമെയില്‍
[email protected], sh_v
[email protected] പ്രാക്ടിക്കല്‍ നാലാം സെമസ്റ്റര്‍ എംഎസ്്സി ക്ലിനിക്കല്‍ ന്യൂടീഷന് (2023 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈ 21 മുതല്‍ നടക്കും. ടൈം ടേബില്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
നാലാം സെമസ്റ്റര്‍ സിബിസിഎസ്എസ് (പുതിയ സ്കീം 2023 അഡ്മിഷന് റെഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ ബിഎ കഥകളി വേഷം, കഥകളി സംഗീതം പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ ഒന്‍പത്, 13 തീയതികളിലായി തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.