University News
ബാര്‍കിന്‍റെ സാങ്കേതിക വിദ്യകള്‍ വാങ്ങി സംരംഭകരാകാന്‍ പൊതുജനങ്ങള്‍ക്ക് അവസരം
ഭാഭ ആണവ ഗവേഷണ കേന്ദ്രം(ബാര്‍ക്) ഗ്രാമീണ മേഖലയുടെ വികസനം ലക്ഷ്യമിട്ട് വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി പൊതുജനങ്ങള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാം. എംജി സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ക്കിന്റെ അകൃതി കേന്ദ്രം(അഡ്വാന്‍സ്ഡ് നോളജ് ആന്‍ഡ് റൂറല്‍ ടെക്‌നോളജി ഇംപ്ലിമെന്റേഷന്‍ സെന്റര്‍) ആണ് ഇതിന് അവസരമൊരുക്കുന്നത്. പുത്തന്‍ ശാസ്ത്രസാങ്കേതിക വിദ്യകള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കാന്‍ ഉദ്ദേശിച്ച് ബാര്‍ക്ക് സംസ്ഥാനത്ത് സ്ഥാപിച്ച ആദ്യ കേന്ദ്രമാണിത്. കൃഷി, ഭക്ഷ്യ സംസ്‌കരണം, മാലിന്യ സംസ്‌കരണം, മണ്ണിന്റെയും സസ്യങ്ങളുടെയും സുരക്ഷ, ശുദ്ധജലവിതരണം, ജനിതക എന്‍ജിനീയറിംഗ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട മുപ്പതിലേറെ സാങ്കേതിക വിദ്യകള്‍ ഇപ്പോള്‍ ഇവിടെ ലഭ്യമാണ്. മഞ്ഞള്‍, വാഴ, പൈനാപ്പിള്‍, ഇഞ്ചി എന്നിവയുടെ തൈകള്‍ വേഗത്തില്‍ ഉത്പാദിപ്പിക്കുന്ന മൈക്രോപ്രൊപഗേഷന്‍ രീതി, മണ്ണ്, വെള്ളം, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവയില്‍ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള ബയോസെന്‍സര്‍ കിറ്റ്, ഫുഡ് പാക്കേജിംഗ് മേഖലയില്‍ ആവശ്യമുള്ള ബയോഡീഗ്രേഡബിള്‍ ഫിലിമുകള്‍, വൈദ്യുതിയും സോളാര്‍ പാനലും ആവശ്യമില്ലാത്ത സോളാര്‍ ഡ്രയര്‍, വൈദ്യുതി ആവശ്യമില്ലാത്ത വാട്ടര്‍ പ്യൂരിഫയര്‍, മണ്ണിലെ കാര്‍ബണിന്റെ അളവ് എളുപ്പത്തില്‍ കണ്ടുപിടിക്കുന്നതിനുള്ള കിറ്റ്, ഭക്ഷ്യധാന്യങ്ങളെ അണുവിമുക്തമാക്കുന്ന വൈബ്രോ തെര്‍മല്‍ ഡിസിന്‍ഫെക്ടര്‍, മാങ്ങയുടെ ഷെല്‍ഫ് ലൈഫ് വര്‍ധിപ്പിക്കുന്നതിനുള്ള സംവിധാനം തുടങ്ങിയവയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പൊതുജനങ്ങള്‍ക്ക് ഈ സാങ്കേതിക വിദ്യകള്‍ ചെറിയ തുകയ്ക്ക് സ്വന്തമാക്കി സംരംഭങ്ങള്‍ തുടങ്ങാനാകും. ഉത്പന്നങ്ങളുടെ കവറില്‍ ബാര്‍ക് വികസിപ്പിച്ച സാങ്കേതിക വിദ്യയാണെന്ന് രേഖപ്പെടുത്തിയാല്‍ മതിയാകും. എംജി സര്‍വകലാശാലയില്‍ ബിസിനസ് ഇന്നേവഷന്‍ ആന്‍ഡ് ഇന്‍കുബേഷന്‍ സെന്റര്‍(ബിഐഐസി) ആണ് അകൃതി കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ 8848875928, 7994092730 എന്നീ ഫോണ്‍ നമ്പരുകളില്‍ ലഭിക്കും. ഇമെയില്‍[email protected]

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ ബിഎസ്്‌സി ക്ലിനിക്കല്‍ ന്യുട്രീഷ്യന്‍ ആന്‍ഡ് ഡയറ്റെറ്റിക്സ് (പുതിയ സ്‌കീം, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 218 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ് ഏപ്രില്‍ 2025) പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ 18ന് നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

പ്രോജക്ട് ഇവാലുവേഷന്‍

ആറാം സെമസ്റ്റര്‍ ബാച്ച്ലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ്(2022 അഡ്മിഷന്‍ റെഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററിപുതിയ സ്‌കീം ഏപ്രില്‍ 2025) പരീക്ഷയുടെ പ്രൊജക്ട് ഇവാലുവേഷന്‍, വൈവ വോസി പരീക്ഷകള്‍ 30 മുതല്‍ പാലാ സെന്റ് ജോസഫ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജിയില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എംഎ മലയാളം പിജിസിഎസ്എസ് (2018 അഡ്മിഷന്‍ സപ്ലിമെന്ററി, 2015 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ് മേയ് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
More News