University News
എംജി ബിഎഡ് ഏകജാലക പ്രവേശനം; ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം
എം ജി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജുകളിലെ ഒന്നാം വര്‍ഷ ബിഎഡ് പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴി പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ (cap.mgu.ac.in) ആരംഭിച്ചു. എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്ക് ഇത്തവണ മുതല്‍ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കണം. സര്‍വകലാശാലയാണ് അലോട്ട്‌മെന്റ് നടത്തുക. കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയില്‍ അപേക്ഷിക്കുന്നവര്‍ക്ക് അതത് കമ്മ്യൂണിറ്റിയില്‍പെട്ട എയ്ഡഡ് കോളേജുകളില്‍ മാത്രമേ അപേക്ഷ നല്‍കാന്‍ കഴിയൂ. മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ്, ഭിന്നശേഷി ക്വാട്ടകളില്‍ പ്രവേശനത്തിന് അപേക്ഷകര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ക്യാപ് അപേക്ഷാ നമ്പര്‍ കോളജുകളില്‍ നല്‍കണം. ഏകജാലക സംവിധാനത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നവരെ മാത്രമേ മാനേജ്‌മെന്റ് ക്വാട്ടയില്‍ പരിഗണിക്കൂ. സംവരണാനുകൂല്യത്തിന് അര്‍ഹതയുള്ളവര്‍ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റല്‍ പതിപ്പ് അപ് ലോഡ് ചെയ്യണം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ ജാതി സര്‍ട്ടിഫിക്കറ്റും എസ്ഇബിസി, ഒഇ സി വിഭാഗക്കാര്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും ഓണ്‍ലൈനില്‍ നല്‍കണം. ഇഡബ്‌ള്യുഎസ് സംവരണാനുകൂല്യം വേണ്ടവര്‍ റവന്യു അധികാരിയില്‍ നിന്നുമുള്ള ഇന്‍കം ആന്‍ഡ് അസെറ്റ്‌സ് സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം. എന്‍സിസി, എന്‍എസ്എസ് ബോണസ് മാര്‍ക്കിന് അര്‍ഹതയുള്ളവര്‍ ബിരുദ തലത്തിലെ സാക്ഷ്യപത്രമാണ് സമര്‍പ്പിക്കേണ്ടത്. വിമുക്ത ഭടന്‍മാരുടെയും ജവാന്‍മാരുടെയും ആശ്രിതര്‍ക്ക് അര്‍ഹമായ ബോണസ് മാര്‍ക്കിന് ജില്ലാ സൈനിക ക്ഷേമ ഓഫീസറുടെ സാക്ഷ്യപത്രം ഹാജരാക്കണം. ഇതിനായി ആര്‍മി, നേവി, എയര്‍ ഫോഴ്‌സ് എന്നീ വിഭാഗങ്ങളെ മാത്രമേ പരിഗണിക്കൂ.വിവിധ പ്രോഗ്രാമുകളിലേക്ക് കോളജുകളില്‍ അടയ്‌ക്കേണ്ട ഫീസിന്റെ വിവരങ്ങള്‍ വെബ് സൈറ്റില്‍. ആപ്ലിക്കേഷന്‍ ഫീസ് പൊതു വിഭാഗത്തിന് 1300 രൂപയും പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് 650 രൂപയുമാണ്. ഓണ്‍ലൈന്‍ അഡ്മിഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ cap.mgu.ac.in ല്‍ ലഭിക്കും. 04812733511, 04812733521, 04812733518. ഇമെയില്‍ [email protected]

ജോയിന്റ് മാസ്റ്റേഴ്‌സ് പ്രോഗ്രാം; അപേക്ഷ ക്ഷണിച്ചു

സ്‌കൂള്‍ ഓഫ് നാനോസയന്‍സ് ആന്‍ഡ് നാനോടെക്‌നോളജിയും കണ്ണൂര്‍ ര്‍വകലാശാലയിലെ ഫിസിക്‌സ്, കമിസ്ട്രി വകുപ്പുകളും സംയുക്തമായി നടത്തുന്ന ജോയിന്റ് മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. എം.എസ്്‌സി ഫിസിക്‌സ് (നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി), എംഎസ്്‌സി കെമിസ്ട്രി (നാനോ സയന്‍സ് ആന്‍ഡ് നാനോടെക്‌നോളജി) എന്നിവയാണ് പ്രോഗ്രാമുകള്‍. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. നാനോസയന്‍സിലും നാനോ ടെക്‌നോളജിയിലും വിദ്യാര്‍ഥികള്‍ക്ക് സമഗ്രമായ അറിവു നല്‍കുന്ന രീതിയിലാണ് സിലബസ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. രണ്ടു സര്‍വകലാശാലകളുടെയും സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള അവസരം, അത്യാധുനിക ലാബോറട്ടറികള്‍, വിദഗ്ധരായ അധ്യാപകര്‍, മേജര്‍ പ്രോജക്ടുകളില്‍ വിദേശ രാജ്യങ്ങളില്‍ ഇന്റേണ്‍ഷിപ്പ്, വ്യവസായ മേഖലയുമായുള്ള സഹകരണം, പ്ലേസ്‌മെന്റ് തുടങ്ങിയവ പ്രത്യേകതകളാണ്.
ബിഎസ്്‌സി ഫിസിക്‌സ്, ബിഎസ്്‌സി ഓണേഴ്‌സ് ഫിസിക്‌സ് എന്നിവയില്‍ ഏതെങ്കിലും 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് എംഎഎസ്്‌സി ഫിസിക്‌സ് പ്രോഗ്രാമിന് അപേക്ഷിക്കാം. 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിഎസ്്‌സി കെമിസ്ട്രി, ബിഎസ്്‌സി ഓണേഴ്‌സ് കെമിസ്ട്രി യോഗ്യതയുള്ളവരെയാണ് എംഎസ്‌സി കെമിസ്ട്രി പ്രോഗ്രാമിന് പരിഗണിക്കുന്നത്. അവസാന സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ https://nnsst.mgu.ac.in/prospectus/ എന്ന ലിങ്കില്‍
അവസാന തീയതി മേയ് 30. ഫോണ്‍: 9495392750 (ഫിസിക്‌സ്), 8281915276, 9447709276 (കെമിസ്ട്രി). ഇമെയില്‍:[email protected]

മാനവിക വിഷയങ്ങളിലെ ഗവേഷണ രീതി; ശില്‍പ്പശാലയ്ക്ക് രജിസ്റ്റര്‍ ചെയ്യാം

മാനവിക വിഷയങ്ങളിലെ ഗവേഷണ രീതി, അക്കാദമിക എഴുത്ത് എന്നിവയില്‍ എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് സംഘടിപ്പിക്കുന്ന ശില്‍പ്പശാല ജൂണ്‍ ഒന്‍പതു മുതല്‍ 14 വരെ നടക്കും. ഭാഷ, നാടകം, ഫൈന്‍ ആര്‍ട്‌സ് എന്നിവയില്‍ ഗവേഷണത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഗവേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിലുള്ളവര്‍ക്ക് ഈ മേഖലകളില്‍ നൈപുണ്യം നല്‍കുന്നതിന് ലക്ഷ്യമിടുന്ന ശില്പശാല ഇംഗ്ലീഷിലും മലയാളത്തിലുമായാണ് നടത്തുന്നത്. കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയില്‍ 2024 ജൂണ്‍ ഒന്നിനു ശേഷം ഗവേഷണത്തിന് രജിസ്റ്റര്‍ ചെയ്തവരെയാണ് പരിഗണിക്കുന്നത്. അവസാന തീയതി മേയ് 30. വിശദ വിവരങ്ങള്‍ [email protected] എന്ന ഇമെയില്‍ വിലാത്തില്‍ ലഭിക്കും.

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ എംസിഎ (2024 അഡ്മിഷന്‍ റെഗുലര്‍, 2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ രണ്ടു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്്‌സി പ്രോഗ്രാം ഇന്‍ കംപ്യൂട്ടര്‍ സയന്‍സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റ്‌ലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ് (പുതിയ സ്‌കീം2020 അഡ്മിഷന്‍ റെഗുലര്‍ ഏപ്രില്‍ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 11 മുതല്‍ തൃക്കാക്കര, ഭാരത് മാതാ കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

നാലാം സെമസ്റ്റര്‍ എംഎ സിറിയക്ക് (സിഎസ്എസ്2023 അഡ്മിഷന്‍ റെഗുലര്‍, 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജൂണ്‍ അഞ്ചു മുതല്‍ നടക്കും. മേയ് 22 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 23 വരെയും സൂപ്പര്‍ ഫൈനോടെ 26 വരെയും അപേക്ഷ സ്വീകരിക്കും.

സമയപരിധി നീട്ടി

എംജി സര്‍വകലാശാലയുടെ എല്ലാ പാരാമെഡിക്കല്‍ ബിരുദ പ്രോഗ്രാമുകളുടെയും അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് പരീക്കള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിള്ള സമയപരിധി നീട്ടി. ഫൈനില്ലാതെ ജൂണ്‍ 16 വരെയും ഫൈനോടെ 17 നും സൂപ്പര്‍ ഫൈനോടെ 18നും അപേക്ഷ സ്വീകരിക്കും.
More News