University News
പരിസ്ഥിതി ശാസ്ത്രത്തില്‍ പിജി
പരിസ്ഥിതി ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ പഠിക്കാന്‍ എംജി യൂണിവേഴ്സിറ്റിയില്‍ അവസരം. ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ 2025 ഏഷ്യ റാങ്കിംഗില്‍ ഈ മേഖലയിലെ ഉന്നത പഠനത്തിന് രാജ്യത്തെ മികച്ച മൂന്നാമത്തെ സ്ഥാപനമായി തിരഞ്ഞെടുക്കപ്പെട്ട സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്‍റല്‍ സയന്‍സസില്‍ എന്‍വയോണ്‍മെന്‍റല്‍ സയന്‍സ് ആന്‍റ് മാനേജ്മെന്‍റ്, എന്‍വയോണ്‍മെന്‍റല്‍ സയന്‍സ് ആന്‍റ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്,അപ്ലൈഡ് ജിയോളജി എന്നിവയിലാണ് എംഎസ്സി കോഴ്സുകളുള്ളത്.
ഏതെങ്കിലും ശാസ്ത്ര വിഷയത്തില്‍ ബിഎസ്സി യോഗ്യതയുള്ളവര്‍ക്ക് ആദ്യ രണ്ടു പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം. ജിയോളജിയില്‍ ബിരുദമുള്ളവരെയാണ് എംഎസ്സി ജിയോളജിക്ക് പരിഗണിക്കുന്നത്.
നിര്‍മിത ബുദ്ധിയും ഡ്രോണ്‍ സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തിയുള്ള പഠനം, നൂതന ഉപകരണങ്ങളുള്ള അനലിറ്റിക്കല്‍ ലാബ്, മികച്ച ലൈബ്രറി, ദേശീയരാജ്യാന്തര തലങ്ങളിലെ മുന്‍നിര സ്ഥാപനങ്ങളുമായുള്ള സഹകരണം തുടങ്ങിയവ പ്രത്യേകതകളാണ്.
cat.mgu.ac.in വഴി 20 വരെ അപേക്ഷിക്കാം. വെബ്സൈറ്റ് þses.mgu.ac.in ഇമെയില്‍: [email protected]. 0481 2733369

എംഎസ്സി കെമിസ്ട്രി; അപേക്ഷിക്കാം

രാജ്യാന്തര നിലവാരത്തിലുള്ള പഠന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ എംഎസ്സി പഠിക്കാം. കെമിസ്ട്രിയില്‍ ഇന്‍ഓര്‍ഗാനിക്, ഓര്‍ഗാനിക്, ഫിസിക്കല്‍, പോളിമെര്‍ വിഭാഗങ്ങളിലെ എംഎസ്സി പ്രോഗ്രാമുകള്‍ക്ക് പ്രവേശനത്തിന് 20 വരെ അപേക്ഷിക്കാം.
ഇന്‍സ്ട്രുമെന്‍റേഷന്‍ ടെക്നിക്ക്സില്‍ ഹ്രസ്വകാല കോഴ്സുകളുമുണ്ട്. മികച്ച ഇന്‍സ്ട്രുമെന്‍റേഷന്‍ സൗകര്യം, കാലോചിതമായി പരിഷ്കരിച്ച ലാബോറട്ടറികള്‍, വിദഗ്ധരായ അധ്യാപകരുടെ സേവനം, പ്ലേസ്മെന്‍റ് സെല്‍, രാജ്യത്തെ മുന്‍നില ലാബോറട്ടറികളില്‍ ആറു മാസത്തെ പ്രോജക്ട് സൗകര്യം, ദേശീയരാജ്യാന്തര തലങ്ങളില്‍ സര്‍വകലാശാലകളും സ്ഥാപനങ്ങളുമായുള്ള സഹകരണം തുടങ്ങിയവ സവിശേഷതകളാണ്.
cat.mgu.ac.in വഴിയാണ് അപേക്ഷ നല്‍കേണ്ടത്. 8185998052, 9446125075, 9495607297. വെബ് സൈറ്റ് : scs.mgu.ac.in. . ഇമെയില്‍: [email protected].

എംജി കാമ്പസില്‍ എംഎഡ്

കാമ്പസിലെ സ്കൂള്‍ ഓഫ് പെഡഗോജിക്കല്‍ സയന്‍സസില്‍ എംഎഡ് പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. 30, 31 തിയതികളില്‍ നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അവസാന വര്‍ഷ ബിഎഡ് വിദ്യാര്‍ഥികളെയും പരണിക്കും. അവസാന തീയതി 20. പ്രവേശനം ലഭിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം ഇഗ്രാന്‍റ്സ് സ്കോളര്‍ഷിപ്പ് ലഭിക്കും. cat.mgu.ac.in

എംഎസ്സി സൈക്കോളജി

സ്കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസില്‍ എംഎസ് സി സൈക്കോളജി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. cat.mgu.ac.in വഴി 20 വരെ അപേക്ഷ സമര്‍പ്പിക്കാം. വെബ്സൈറ്റ്:sobs.mgu.ac.in, 0481 2733369

എംഎസ് സി ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി

സ്കൂള്‍ ഓഫ് ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നൊളജിയില്‍ എംഎസ് സി ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി പ്രോഗ്രാമിലേക്ക് cat.mgu.ac.in വഴി 20 വരെ അപേക്ഷിക്കാം. 0481 2733371.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ബയോഇന്‍ഫര്‍മാറ്റിക്സ് (പിജിസിഎസ്എസ് 2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 29 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.

ഒന്നാം സെമസ്റ്റര്‍ എംഎസ് സി കംപ്യൂട്ടര്‍ സയന്‍സ് (ഡാറ്റാ അനലററിക്സ്) (2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 28 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

സമയപരിധി നീട്ടി

നാലാം സെമസ്റ്റര്‍ ഐഎംസിഎ (2023 അഡ്മിഷന്‍ റഗുലര്‍, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2017 അഡ്മിഷന്‍ മെഴ്സി ചാന്‍സ്), നാലാം സെമസ്റ്റര്‍ ഡിഡിഎംസിഎ (2015, 2016 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. ഫൈന്‍ ഇല്ലാതെ 31 വരെയും ഫൈനോടുകൂടി ജൂണ്‍ രണ്ടു വരെയും സൂപ്പര്‍ ഫൈനോടുകൂടി ജൂണ്‍ നാലു വരെയും അപേക്ഷിക്കാം.

പരീക്ഷാ തീയതി

രണ്ടാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ, ബികോം (പ്രൈവറ്റ് രജിസ്ട്രേഷന്‍ 2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷകള്‍ ജൂണ്‍ ഒന്‍പതു മുതല്‍ നടക്കും.

രണ്ടാം സെമസ്റ്റര്‍ സിബിസിഎസ് (പുതിയ സ്കീം2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 28 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ് മാര്‍ച്ച് 2025) രണ്ടാം സെമസ്റ്റര്‍ സിബിസിഎസ് ബിഎസ്സി സൈബര്‍ ഫോറന്‍സിക്ക് (2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2025) പരീക്ഷകള്‍ ജൂണ്‍ ഒന്‍പതു മുതല്‍ നടക്കും
More News