University News
എംജി സര്‍വകലാശാലയില്‍ എംഎസ്്‌സി കംപ്യൂട്ടര്‍ സയന്‍സ്; അപേക്ഷിക്കാം
എംജി സര്‍വകലാശാലാ കാമ്പസിലെ സ്‌കൂള്‍ ഓഫ് കംപ്യൂട്ടര്‍ സയന്‍സസില്‍ എംഎസ്്‌സി കംപ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. കംപ്യൂട്ടര്‍ സയന്‍സ് പ്രധാന വിഷയമായി 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദം നേടിയവരെയാണ് പരിഗണിക്കുന്നത്. ഹൈ പെര്‍ഫോമന്‍സ് കംപ്യൂട്ടിംഗ് ലാബ് സൗകര്യം, ഉയര്‍ന്ന പ്ലേസ്‌മെന്റ് സാധ്യത, മികച്ച ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ തുടങ്ങിയവ പ്രോഗ്രാമിന്റെ പ്രത്യേകതകളാണ്. കാലോചിതമായ പാഠ്യപദ്ധതി, മിതമായ ഫീസ് നിരക്ക്, ഗവേഷണത്തിനുള്ള പിന്തുണ, അക്കാദമിക് ഗ്രാന്റുകളും സ്‌കോളര്‍ഷിപ്പുകളും, സ്വയം മള്‍ട്ടിമീഡിയ ലാബ് എന്നിവയും ഏണ്‍ വൈല്‍ യു ലേണ്‍ പരിപാടിയില്‍ ഇന്റേണ്‍ഷിപ്പ് അവസരങ്ങളുമുണ്ട്. cat.mgu.ac.in വഴി 20വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.socs.mgu.ac.in, , ഇമെയില്‍: [email protected]. 0481 2733364

പിഎച്ച്ഡി കോഴ്‌സ് വര്‍ക്ക്; ഡിജിറ്റല്‍ ലിറ്ററസി ക്ലാസുകള്‍

എംജി സര്‍വകലാശാലയില്‍ വിവിധ വിഷയങ്ങളില്‍ നടത്തുന്ന പിഎച്ച്ഡി കോഴ്‌സ് വര്‍ക്കിന്റെ ഭാഗമായ ഡിജിറ്റല്‍ ലിറ്ററസി പേപ്പറിന്റെ ഓഫ് ലൈന്‍ ക്ലാസ്സുകള്‍ 19 മുതല്‍ 23 വരെ രണ്ടു ബാച്ചുകളായി സര്‍വകലാശാലാ ലൈബ്രറിയില്‍ നടത്തും. സര്‍വകലാശാലയുടെ എല്ലാ ഗവേഷണ കേന്ദ്രങ്ങളിലേയും 2024 അഡ്മിഷന്‍ ബാച്ചിലുള്ള ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് ക്ലാസുകള്‍. 17 വൈകുന്നേരം അഞ്ചുവരെ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലിങ്ക് വെബ്‌സൈറ്റില്‍ (https://library.mgu.ac.in/). 9495161509, 9037758306,8289896323

ഡ്രോണ്‍ അധിഷ്ഠിത മള്‍ട്ടിസ്‌പെക്ട്രല്‍ലിഡാര്‍ ഡാറ്റ പ്രോസസിംഗ് ശില്പശാല
എംജി സര്‍വകലാശാലയിലെ ഡോ. ആര്‍. സതീഷ് സെന്റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗ് ആന്‍ഡ് ജിഐഎസ് ഏഷ്യ സോഫ്റ്റ് ലാബുമായി (ആര്‍പിടിഒ) സഹകരിച്ച് സംഘടിപ്പിക്കുന്ന ഡ്രോണ്‍ അധിഷ്ഠിത മള്‍ട്ടിസ്‌പെക്ട്രല്‍, ലിഡാര്‍ ഡാറ്റ പ്രോസസിംഗിനെക്കുറിച്ചുള്ള ത്രിദിന ശില്‍പ്പശാല 22ന് ആരംഭിക്കും. സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സസില്‍ നടക്കുന്ന ശില്പശാലയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള മള്‍ട്ടിസ്‌പെക്ട്രല്‍ ലിഡാര്‍ സെന്‍സര്‍ ഡാറ്റാ കളക്ഷന്‍, ഡാറ്റ പ്രോസസിംഗ് എന്നിവയും കൃഷി, പരിസ്ഥിതി ശാസ്ത്രം, ഭൂമിശാസ്ത്രം അടിസ്ഥാന സൗകര്യ വികസനം തുടങങിയ മേഖലകളില്‍ ഡ്രോണുകളുടെ ഉപയോഗവും സംബന്ധിച്ച് പരിശീലനം നല്‍കും. വിവിധ തരം ഡ്രോണുകളെക്കുറിച്ച് മനസിലാക്കുന്നതിനുള്ള അവസരവുമുണ്ടാകും. 19ന് രാത്രി 10 വരെ രജിസ്റ്റര്‍ ചെയ്യാം. 9446767451 ,8943906256. വെബ് സൈറ്റ്https://ses.mgu.ac.in/

അപ്രീസിയേഷന്‍ പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം

എംജി സര്‍വകലാശാലയിലെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസ് (ഡാസ്പ്) നടത്തുന്ന ഹ്രസ്വകാല അപ്രീസിയേഷന്‍ പ്രോഗ്രാമുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മാസ്റ്ററിംഗ് ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റ്, പൈതണ്‍ ജാംഗോ വെബ് ഡെവലപ്‌മെന്റ്, ഡിജിറ്റല്‍ ആന്‍ഡ് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ് യൂസിംഗ് ടാലി പ്രൈം എന്നിവയാണ് പ്രോഗ്രാമുകള്‍. അപേക്ഷിക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലിങ്ക് https://forms.gle/BuociDvNei1CPqpy6. 8078786798, 0481 2733292. ഇമെയില്‍:[email protected]

അല്‍ഷിമേഴ്‌സ് രോഗികളുടെ പരിചരണത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

മറവി രോഗം ബാധിച്ചവരെയും മുതിര്‍ന്നവരെയും പരിചരിക്കുന്നതിന് പരിശീലനം നല്‍കുന്ന ആറു മാസത്തെ കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. എംജി സര്‍വകലാശാലയിലെഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസും (ഐയുസിഡിഎസ്) ഡിമെന്‍ഷ്യ കെയര്‍ പാലായും സംയുക്തമായി നടത്തുന്ന കോഴ്‌സില്‍ പ്ലസ് ടൂ അല്ലെങ്കില്‍ പ്രീഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് ചേരാം. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമാണ് ക്ലാസ് നടത്തുക. തിയറി ക്ലാസുകള്‍ ഐയുസിഡിഎസിലും പ്രായോഗിക പരിശീലനം വിവിധ കേന്ദ്രങ്ങളിലുമായിരിക്കും. വിവിധ ചികിത്സാ രീതികള്‍ സമന്വയിപ്പിച്ചു നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണം. 9447226779, 9288757184. ഒരു ബാച്ചില്‍ 30 പേര്‍ക്കാണ് പ്രവേശനം. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ഡിമെന്‍ഷ്യ കെയര്‍ ഡിപ്ലോമ കോഴ്‌സില്‍ ചേരാം.

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം; 20 വരെ അപേക്ഷിക്കാം

എംജി സര്‍വകലാശാലയിലെ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജൂണില്‍ ആരംഭിക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന്റെ ഓണ്‍ലൈന്‍ ബാച്ചിലേക്കുള്ള അപേക്ഷകള്‍ 20 വരെ സ്വീകരിക്കും. 9188374553

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എംഎ പൊളിറ്റിക്കല്‍ സയന്‍സ് (പിജിസിഎസ്എസ 2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 23 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.

ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് ദ്വിവത്സര പ്രോഗ്രാം (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റും സപ്ലിമെന്ററിയും 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി നവംബര്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 22 വരെ നിശ്ചിത ഫീസ് അടച്ച് പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ (സിബിസിഎസ് പുതിയ സ്‌കീം 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷയുടെ ബിഎ വയലിന്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം 12, 13, 14 തീയതികളില്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ൈന്‍ ആര്‍ട്‌സില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.