University News
പ്രോജക്ട് ആന്‍ഡ് വൈവ
ആറാം സെമസ്റ്റര്‍ ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ആന്‍ഡ് കമ്യുണിക്കേഷന്‍ സ്റ്റഡീസ് (ഡബിള്‍ മെയിന്‍ മോഡല്‍ മൂന്ന് സിബിസിഎസ് പുതിയ സ്‌കീം 2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ പ്രോജക്ട് ഇവാലുവേഷന്‍ ആന്‍ഡ് വൈവ പരീക്ഷകള്‍ 23, 24 തീയതികളില്‍ നടക്കും. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.

വൈവാ വോസി

ആറാം സെമസ്റ്റര്‍ ബിഎ മാസ് കമ്യുണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം (സിബിസിഎസ് പുതിയ സ്‌കീം 2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ വൈവ വോസി പരീക്ഷ നാളെ അരുവിത്തുറ, സെന്റ് ജോര്‍ജ് കോളജില്‍ നടക്കും. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ ബാച്ചലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് (ബിഎച്ച്എം) (2023 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി പുതിയ സ്‌കീം മാര്‍ച്ച് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 24 ന് പാലാ സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജിയില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബയോഇന്‍ഫോമാറ്റിക്‌സ് (സിബിസിഎസ് 2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നാളെ എടത്തല എംഇഎസ് കോളജില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

ഒന്നും രണ്ടും സെമസ്റ്റര്‍ എംഎ സോഷ്യോളജി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2018 അഡ്മിഷന്‍ സപ്ലിമെന്ററി, 2016, 2017 അഡ്മിഷനുകള്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2014 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ് ഓഗസ്റ്റ് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മേയ് രണ്ടു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.

അഫിലിയേറ്റഡ് കോളജുകളിലെ ഒന്‍പതാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്്‌സി ബേസിക് സയന്‍സ് (കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടര്‍ സയന്സ്ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ്് മെഷീന്‍ ലേണിംഗ്, ഇന്റഗ്രേറ്റഡ് എംഎ ലാംഗ്വേജസ്ഇംഗ്ലീഷ് (2020 അഡ്മിഷന്‍ റെഗുലര്‍ ഡിസംബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മേയ് മൂന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

സമയപരിധി നീട്ടി

മൂന്നാം സെമസ്റ്റര്‍ എംബിഎ (സ്‌പെഷല്‍ സപ്ലിമെന്ററി 2023 അഡ്മിഷനിലെ തോറ്റ വിദ്യാര്‍ഥികള്‍ക്കു വേണ്ടി മാത്രം) പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. ഫൈനില്ലാതെ 25 വരെയും ഫൈനോടെ 28 വരെയും സൂപ്പര്‍ ഫൈനോടെ 30 വരെയും അപേക്ഷിക്കാം.