സബ് സെന്ററുകള്‍ അനുവദിച്ചു
എട്ടിന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ, ബികോം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷകള്‍ക്ക് സബ് സെന്ററുകള്‍ അനുവദിച്ചുള്ള വിജ്ഞാപനം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളില്‍നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി അനുവദിക്കപ്പെട്ട കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതണം.
എല്‍എല്‍ബി സ്‌പോട്ട് അഡ്മിഷന്‍
സര്‍വകലാശാലയിലെ പഠന വകുപ്പായ സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ പഞ്ചവത്സര എല്‍എല്‍ബി പ്രോഗ്രാമില്‍ (ഓണേഴ്‌സ് 2024 അഡ്മിഷന്‍) ഒഴിവുള്ള സംവരണ സീറ്റുകളില്‍ ഏഴിന് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. എസ്‌സി, എസ്ടി, എല്‍സിരണ്ടു വീതം, ഈഴവ, ധീവര, വിശ്വകര്‍മ, കുടുംബി, എക്‌സ് ഒബിസി ഒന്നുവീതം എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. യോഗ്യരായ വിദ്യാര്‍ഥികള്‍ അസല്‍ രേഖകളുമായി രാവിലെ 11ന് വകുപ്പ് ഓഫീസില്‍ നേരിട്ട് എത്തണം. സംവരണ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളുടെ അഭാവത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സര്‍വകലാശാലാ പൊതുപ്രവേശനത്തിന്റെ മാനദണ്ഡങ്ങള്‍ പാലിച്ച് ഇതര വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികളെ പരിഗണിക്കും.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എംഎസ്്‌സി അപ്ലൈഡ് കെമിസ്ട്രി, ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, അനലിറ്റിക്കല്‍ കെമിസ്ട്രി, പോളിമെര്‍ കെമിസ്ട്രി (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, ഒക്ടോബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 19 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.