മൂന്നാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎ അനിമേഷന്‍, എംഎ സിനിമ ആൻഡ് ടെലിവിഷന്‍, എംഎ ഗ്രാഫിക് ഡിസൈന്‍, എംഎ മള്‍ട്ടിമീഡിയ, എംഎ പ്രിന്‍റ് ആൻഡ് ഇലക്ട്രോണിക് ജേര്‍ണലിസം, എംഎ ഡെവലപ്മെന്‍റ് ഇക്കണോമിക്സ്, എംഎ പൊളിറ്റിക്കല്‍ സയന്‍സ്, എംഎസ് സി ഡാറ്റാ അനലിറ്റിക്സ് (2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, ഒക്ടോബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രില്‍ 12 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
എംഎസ് സി ക്ലിനിക്കല്‍ ന്യുട്രീഷ്യന്‍ ആൻഡ് ഡയറ്റെറ്റിക്സ്, എംഎസ് സി സുവോളജി, എംഎ മലയാളം (പിജിസിഎസ്എസ് 2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, ഒക്ടോബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രില്‍ 13 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എംഎസ് സി സ്റ്റാറ്റിസ്റ്റിക്സ്(സിഎസ്എസ്), പിജിസിഎസ് എംഎസ് സി സ്റ്റാറ്റിസ്റ്റിക്സ് (അപ്ലൈഡ്), എംഎസ് സി ജിയോളജി(പിജിസിഎസ്എസ് 2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, ഒക്ടോബര്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രില്‍ 15 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
വൈവ വോസി
ആറാം സെമസ്റ്റര്‍ സിബിസിഎസ് ബാച്ചിലര്‍ ഓഫ് ടൂറിസം ആന്‍റ് ട്രാവല്‍ മാനേജ്മെന്‍റ് (ബിടിടിഎം പുതിയ സ്കീം2022 അഡ്മിഷന്‍ റഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ പ്രൊജക്ട‌് വൈവ വോസി പരീക്ഷകള്‍ ഏപ്രില്‍ 21 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
പ്രാക്ടിക്കല്‍
ആറാം സെമസ്റ്റര്‍ ബിവോക് ആനിമേഷന്‍ ആൻഡ് ഗ്രാഫിക് ഡിസൈന്‍(2022 അഡ്മിഷന്‍ റഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്പുതിയ സ്കീം ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഏപ്രില്‍ മൂന്നിന് ആരംഭിക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.