ആറാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ മള്‍ട്ടീമീഡിയ, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ്് ഓഡിയോഗ്രഫി ആന്‍ഡ് ഡിജിറ്റല്‍ എഡിറ്റിംഗ് (2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അ്ഡമിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ് പുതിയ സ്‌കീം മാര്‍ച്ച് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പ്രൊജക്റ്റ് പരീക്ഷകള്‍ ഏപ്രില്‍ മൂന്നു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
ആറാം സെമസ്റ്റര്‍ ബിഎ സിബിസിഎസ്(പുതിയ സ്‌കീം, 2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ മൃദംഗം പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഏപ്രില്‍ ഒന്ന് രണ്ട് തീയതികളില്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
നാലാം സെമസ്റ്റര്‍ സിബിസിഎസ് (പുതിയ സ്‌കീം, 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ ബിഎ ഭരതനാട്യം, മോഹിനിയാട്ടം പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഏപ്രില്‍ രണ്ടു മുതല്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
ആറാം സെമസ്റ്റര്‍ ബിവോക്ക് ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്ട്രുമെന്റഷന്‍ ആന്‍ഡ് ഓട്ടോമേഷന്‍ (2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് പുതിയ സ്‌കീം ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഏപ്രില്‍ ഏഴു മുതല്‍ മുതല്‍ മറമ്പള്ളി എംഇഎസ് കോളേജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
സബ് സെന്ററുകള്‍ അനുവദിച്ചു
ഏപ്രില്‍ രണ്ടിന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ, ബികോം പ്രൈവറ്റ് രജിസ്‌ട്രേഷന്‍(2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ് ) പരീക്ഷകള്‍ക്ക് സബ് സെന്ററുകള്‍ അനുവദിച്ചു വിജ്ഞാപനം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഇന്നു മുതല്‍ ഹാള്‍ ടിക്കറ്റുകള്‍ ലഭിക്കും. വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളില്‍നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി അനുവദിക്കപ്പെട്ട കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതണം.
കരാര്‍ നിയമനം
സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസിലേക്ക് കംപ്യൂട്ടര്‍ ലാബ് ഇന്‍ ചാര്ജ് തസ്തികയില്‍ ഒരൊഴിവില്‍ താത്കാലിക കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍. (www.mgu.ac.in) 0481 2733541.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ പിജിസിഎസ്എസ് മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ സ്‌പേസ് സയന്‍സ് (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, ഒക്ടോബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രില്‍ 10 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
മൂന്നാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎസ്്‌സി കംപ്യൂട്ടര്‍ സയന്‍സ് (ഡാറ്റാ അനലിറ്റിക്‌സ്), ഫിസിക്‌സ് (മെറ്റീരിയന്‍ സയന്‍സ്), സൈക്കോളജി (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, ഒക്ടോബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രില്‍ 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
സമയപരിധി നീട്ടി
രണ്ടാം സെമസ്റ്റര്‍ എംജിയുയുജിപി , എംജിയു ബിബിഎ എംജിയു ബിസിഎ (ഓണേഴ്‌സ് 2024 അഡ്മിഷന്‍ റെഗുലര്‍ പരീക്ഷകള്‍ക്ക് അപേക്ഷ സമരപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. ഫൈന്‍ ഇല്ലാതെ നാളെ വരെയും ഫൈനോടെ ഏപ്രില്‍ രണ്ടു വരെയും സൂപ്പര്‍ ഫൈനോടെ മൂന്നു വരെയും അപേക്ഷിക്കാം.