എംജി സര്‍വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസ് (ഐയുസിഡിഎസ്)പാലിയേറ്റീവ് കെയര്‍, കോതമംഗലം പീസ് വാലിയുമായി ചേര്‍ന്ന് ജറിയാട്രിക്ക് റിഹാബിലിറ്റേഷന്‍ ആന്‍ഡ്് വെല്‍നെസ് എന്നീ ഡിപ്ലോമ കോഴ്‌സുകള്‍ ആരംഭിക്കുന്നു. പ്രീ ഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. പ്രായപരിധിയില്ല. ഓണ്‍ലൈന്‍, ഓഫ് ലൈന്‍ ക്ലാസുകളും പ്രായോഗിക പരിശീലനവും ഉണ്ടാകും. വിശദ വിവരങ്ങള്‍ 8547165178, 8891391580 എന്നീ ഫോണ്‍ നമ്പരുകളില്‍ ലഭിക്കും. ഇമെയില്‍
[email protected] പരീക്ഷാ ഫലം മൂന്നാം സെമസ്റ്റര്‍ പിജിസിഎസ്എസ് മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ്, മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ഇലക്ട്രോണിക്‌സ് (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, ഒക്ടോബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രില്‍ ഒന്‍പതു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
മൂന്നാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് വോക്കേഷന്‍ (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, ഒക്ടോബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രില്‍ ഒന്‍പതു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പ്രാക്ടിക്കല്‍ ആറാം സെമസ്റ്റര്‍ ബിഎസ്്‌സി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിമോഡല്‍ മൂന്ന് സിബിസിഎസ് (പുതിയ സ്‌കീം 2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഏപ്രില്‍ 22 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
ആറാം സെമസ്റ്റര്‍ ബിഎ അനിമേഷന്‍ ആന്‍ഡ് ഗ്രാഫിക്ക് ഡിസൈന്‍, ബിഎ വിഷ്വല്‍ ആര്‍ട്‌സ്, ബിഎ അനിമേഷന്‍ ആന്‍ഡ്് വിഷ്വല്‍ ഇഫ്ക്ടസ് (സിബിസിഎസ് പുതിയ സ്‌കീം 2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പ്രൊജക്റ്റ് പരീക്ഷകള്‍ ഏപ്രില്‍ നാലിന് ആരംഭിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
അഡിഷണല്‍ ഇലക്ടീവ് ബികോം അഡിഷണല് ഇലക്ടീവ് കോഴ്‌സിന് 2024ല്‍ അപേക്ഷ സമര്‍പ്പിച്ച് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച റെഗുലര്‍ വിദ്യാര്‍ഥികളുടെയും 2019 മുതല്‍ 2022 വരെ അഡ്മിഷന്‍ നേടിയ സപ്ലിമെന്റ്ററി വിദ്യാര്‍ഥികളുടെയും അഡിഷണല്‍ ഇലക്ടീവ് കോഓപ്പറേഷന്‍ പരീക്ഷകള്‍ ഏപ്രില്‍ ഒന്‍പത്, 21 തീയതികളില്‍ ആറാം സെമസ്റ്റര്‍ ബികോം പ്രൈവറ്റ്, നാലാം സെമസ്റ്റര്‍ ബികോം പ്രൈവറ്റ് (മാര്‍ച്ച് 2025) പരീക്ഷകളോടൊപ്പം നടത്തും. വിദ്യാര്‍ത്ഥികള്‍ മെയിന്‍ പരീക്ഷ സെന്ററില്‍ നിന്ന് ഹാള്‍ടിക്കറ്റ് വാങ്ങി അനുവദിച്ചിട്ടുള്ള കേന്ദ്രത്തില്‍ പരീക്ഷ എഴുതണം.
സമയപരിധി നീട്ടി ഒന്നാം സെമസ്റ്റര്‍ ത്രിവത്സര യുണിറ്ററി എല്‍എല്‍ബി (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്), ത്രിവത്സര എല്‍എല്‍ബി (2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2015, 2016 അഡ്മിഷനുകള്‍ അവസാന മേഴ്‌സി ചാന്‍സ്അഫിലിയേറ്റഡ് കോളജുകള്‍) പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. ഫൈന്‍ ഇല്ലാതെ ഇന്നു വരെയും ഫൈനോടെ നാളെ വരെയും സൂപ്പര്‍ ഫൈനോടെ 29 വരെയും അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ ത്രിവത്സര യുിറ്ററി എല്‍എല്‍ബി (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്), ത്രിവത്സര എല്‍എല്‍ബി (2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2015, 2016 അഡ്മിഷനുകള്‍ അവസാന മേഴ്‌സി ചാന്‍സ്അഫിലിയേറ്റഡ് കോളജുകള്‍) പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. ഫൈന്‍ ഇല്ലാതെ ഇന്നു വരെയും ഫൈനോടെ നാളെ വരെയും സൂപ്പര്‍ ഫൈനോടെ 29 വരെയും അപേക്ഷിക്കാം.