University News
എല്‍.എല്‍.ബി സ്‌പോട്ട് അഡ്മിഷന്‍
എംജി സര്‍വകലാശാലയിലെ പഠന വകുപ്പായ സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ പഞ്ചവത്സര എല്‍എല്‍ബി പ്രോഗ്രാമില്‍ (ഓണേഴ്‌സ് 2024 അഡ്മിഷന്‍) ഒഴിവുള്ള സംവരണ സീറ്റുകളില്‍ 24ന് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. എസ്‌സി, എസ്ടി, എല്‍സിരണ്ടു വീതം, ഈഴവ, ധീവര, വിശ്വകര്‍മ, കുടുംബി, എക്‌സ് ഒബിസി ഒന്നുവീതം എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. യോഗ്യരായ വിദ്യാര്‍ഥികള്‍ അസല്‍ രേഖകളുമായി രാവിലെ 11ന് വകുപ്പ് ഓഫീസില്‍ നേരിട്ട് എത്തണം. സംവരണ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളുടെ അഭാവത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സര്‍വകലാശാലാ പൊതുപ്രവേശനത്തിന്റെ മാനദണ്ഡങ്ങള്‍ പാലിച്ച് ഇതര വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികളെ പരിഗണിക്കും.

നാനോ ടെക്‌നോളജി രാജ്യാന്തര സമ്മേളനം ഇന്നുമുതല്‍

പോളിമെര്‍, നാനോ പദാര്‍ത്ഥങ്ങളുടെ നൂതന സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്ന ത്രിദിന രാജ്യാന്തര സമ്മേളനം ഇന്നു മുതല്‍ 23 വരെ എംജി സര്‍വകലാശാലയില്‍ നടക്കും. ഇന്റര്‍നാഷണല്‍ ആന്‍ഡ് ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി, സ്‌കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സ്, സ്‌കൂള്‍ ഓഫ് നാനോസയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി എന്നിവ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 250 പ്രതിനിധികള്‍ നേരിട്ടും ഓണ്‍ലൈനിലുമായി പങ്കെടുക്കും. ഇന്നു രാവിലെ ഒന്‍പതിന് വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ബ്രസീലില്‍നിന്നുള്ള പ്രഫ. ഡാനിയല്‍ പാസ്‌ക്വിനി മുഖ്യ പ്രഭാഷണം നിര്‍വഹിക്കും.

പരീക്ഷാ ഫലം

അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ, ബികോം പ്രൈവറ്റ് പ്രോഗ്രാം (2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017 അഡ്മിഷന്‍ അദ്യ മേഴ്‌സി ചാന്‍സ് ഒക്ടോബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രില്‍ മൂന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.

മൂന്നാം സെമസ്റ്റര്‍ എംബിഎ (2023 അഡ്മിഷന്‍ റെഗുലര്‍, 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019, 2020 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ് നവംബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രില്‍ മൂന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.