University News
അഡ്വാന്‍സ്ഡ് ഇന്‍സ്ട്രുമെന്റ് ട്രെയിനിംഗ്
എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ബയോ സയന്‍സസ് നടത്തുന്ന അഡ്വാന്‍സ്ഡ് ഇന്‍സ്ട്രുമെന്റ് ട്രെയിനിംഗ് പ്രോഗ്രാം ഏപ്രില്‍ ഒന്നിന് ആരംഭിക്കും. 15 ദിവസത്തെ ഈ സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ ജിസിഎംഎസ്, എച്ച്പിഎല്‍സി, എച്ച്പിടിഎല്‍സി തുടങ്ങിയ ഉപകരണങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍. ഫോണ്‍7306392380, 9886224104

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബികോം എല്‍എല്‍ബി, ബിബിഎ എല്‍എല്‍ബി (ഓണേഴ്‌സ് 2023 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബികോം എല്‍എല്‍ബി, ബിബിഎ എല്‍എല്‍ബി (ഓണേഴ്‌സ് 20162017 അഡ്മിഷന്‍ സപ്ലിമെന്ററി, 2015 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 26വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എല്‍എല്‍ബി, ( ഓണേഴ്‌സ് 2023 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബിഎ എല്‍എല്‍ബി (ഓണേഴ്‌സ് 20162017 അഡ്മിഷന്‍ സപ്ലിമെന്ററി, 2015 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2014 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2012, 2013 അഡ്മിഷനുകള്‍ അവസാന മേഴ്‌സി ചാന്‍സ് ഒക്ടോബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 26 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

പോളിമേഴ്‌സ് ഇന്‍ വേസ്റ്റ് വാട്ടര്‍ മാനേജ്‌മെന്റ് ആന്‍ഡ് വാട്ടര്‍ ക്വാളിറ്റി മോണിട്ടറിംഗ് ടെക്‌നിക്‌സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് 15 വരെ അപേക്ഷിക്കാം. എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് പോളിമെര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, കോഴിക്കോട്ടെ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ്, കാലടി ശ്രീശങ്കരാ കോളജ് എന്നിവ സംയുക്തമായാണ് ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സ് നടത്തുന്നത്. പ്ലസ് ടൂ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ (www.spst.mgu.ac.in ) 9496544407, 997829740