എംജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ കൈരളി റിസര്‍ച്ച് പ്രൊജക്ടില്‍ പ്രൊജക്ട് അസോസിയേറ്റിന്റെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് അറുപത് ശതമാനം മാര്‍ക്കോടെ കെമിസ്ട്രിയില്‍ എംഎസ് സി യോഗ്യതയുള്ളവരെയാണു പരിഗണിക്കുന്നത്.
നെറ്റ്/ഗേറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം 21ന് 28 വയസില്‍ താഴെ. യോഗ്യരായവര്‍ അപേക്ഷ, ബയോഡേറ്റയും അനുബന്ധ രേഖകളും സഹിതം പിഡിഎഫ് ഫോര്‍മാറ്റില്‍
[email protected] എന്ന ഇമെയില്‍ വിലാസത്തില്‍ 21ന് മുന്‍പ് അയയ്ക്കണം. ഫോണ്‍95675 44740
എല്‍എല്‍ബി സ്‌പോട്ട് അഡ്മിഷന്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ പഞ്ചവത്സര എല്‍എല്‍ബി പ്രോഗ്രാമില്‍ (ഓണേഴ്‌സ് 2024 അഡ്മിഷന്‍) ഒഴിവുള്ള സംവരണ സീറ്റുകളില്‍ 12ന് സ്‌പോട്ട് അഡ്മിഷന്‍ നടക്കും.
എസ്‌സി, എസ്ടി, എല്‍സിരണ്ടു വീതം, ഈഴവ, ധീവര, വിശ്വകര്‍മ, കുടുംബി, എക്‌സ് ഒബിസി ഒന്നുവീതം എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
യോഗ്യരായ വിദ്യാര്‍ഥികള്‍ അസല്‍ രേഖകളുമായി രാവിലെ 11നു വകുപ്പ് ഓഫീസില്‍ നേരിട്ട് എത്തണം. സംവരണ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളുടെ അഭാവത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സര്‍വകലാശാലാ പൊതുപ്രവേശനത്തിന്റെ മാനദണ്ഡങ്ങള്‍ പാലിച്ച് ഇതര വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികളെ പരിഗണിക്കും.
പ്രാക്ടിക്കല്‍ അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ്ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് മോഡല്‍ 3 (പുതിയ സ്‌കീം സ്‌പെഷ്യല്‍ റീ അപ്പിയറന്‍സ് 2022 അഡ്മിഷനിലെ തോറ്റ വിദ്യാര്‍ഥികള്‍ക്കു മാത്രം ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 13നു കോഴഞ്ചേരി സെന്റ് തോമസ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ്(സെപ്ഷ്യല്‍ റീ അപ്പിയറന്‍സ് 2022 അഡ്മിഷനിലെ തോറ്റ വിദ്യാര്‍ഥികള്‍ക്കു മാത്രം ഫെബ്രുവരി 2025) പരീക്ഷയുടെ ബിഎ മോഹിനിയാട്ടം പ്രാക്ടിക്കല്‍ പരീക്ഷ 13ന് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
അഞ്ചാം സെമസ്റ്റര്‍ ബിഎ കോര്‍പ്പറേറ്റ് ഇക്കണോമിക്‌സ് മോഡല്‍ 3 സിബിസിഎസ്(2022ലെ അഡ്മിഷനില്‍ തോറ്റ വിദ്യാര്‍ഥികള്‍ക്കു മാത്രമുള്ള സ്‌പെഷ്യല്‍ റീ അപ്പിയറന്‍സ് ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ നാളെ പാത്താമുട്ടംസെന്റ് ഗിറ്റ്‌സ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ അനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍, വിഷ്വല്‍ ആര്‍ട്‌സ്, ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ ഇഫക്ട്‌സ് (പുതിയ സ്‌കീം2022 അഡ്മിഷനിലെ തോറ്റ വിദ്യാര്‍ഥികള്‍ക്കു മാത്രമുള്ള സ്‌പെഷ്യല്‍ റീ അപ്പിയറന്‍സ് ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നാളെ മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
ഒന്നാം സെമസ്റ്റര്‍ ബിഎസ്‌സി ഇലക്ട്രോണിക്‌സ്/കമ്പ്യൂട്ടര്‍ മെയിന്റനന്‍സ് ആന്‍ഡ് ഇലക്ട്രോണിക്‌സ് (സിബിസിഎസ്എസ് 2013 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ് സെപ്റ്റംബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 14ന് കീഴൂര്‍ ഡിബി കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.