University News
സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ സ്‌പോട്ട് അഡ്മിഷന്‍
മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ 25 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തും.

യോഗിക് സയന്‍സ്, അപ്ലൈഡ് ക്രിമിനോളജി ആന്‍ഡ് സൈബര്‍ ഫോറന്‍സിക്‌സ്, ഓര്‍ഗാനിക് ഫാമിംഗ് എന്നിവയാണ് കോഴ്‌സുകള്‍.

പ്ലസ് ടൂ അല്ലെങ്കില്‍ പ്രീഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് യോഗിക് സയന്‍സ്, അപ്ലൈഡ് ക്രിമിനോളജി ആന്‍ഡ് സൈബര്‍ ഫോറന്‍സിക് കോഴ്‌സുകളില്‍ ചേരാം. മലയാളം എഴുതാനും വായിക്കാനും അറിയാവുന്നവര്‍ക്ക് ഓര്‍ഗാനിക് ഫാമിംഗ് കോഴ്‌സ് പഠിക്കാം.

താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളുമായി വകുപ്പില്‍ എത്തണം. ഫോണ്‍ 04812733399, 08301000560 വെബ് സൈറ്റ്www.dlle.mgu.ac.in

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎ(ലാംഗ്വേജസ്ഇംഗ്ലീഷ്, എംഎസ് സി
ബേസിക് സയന്‍സ്( ഫിസിക്‌സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ്, ഇന്റഗ്രേറ്റഡ് എംഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ്(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഡാറ്റാ സയന്‍സ്) പരീക്ഷകള്‍ക്ക്(2022 അഡ്മിഷന്‍ റഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി) 17വരെ അപേക്ഷിക്കാം. ഫൈനോടുകൂടി 18നും സൂപ്പര്‍ ഫൈനോടുകൂടി 19നും അപേക്ഷ സ്വീകരിക്കും.

മൂന്നാം സെമസ്റ്റര്‍ എംഎസ് സി മെഡിക്കല്‍ ബയോകെമിസ്ട്രി (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2016, 2017 അഡ്മിഷനുകള്‍ രണ്ടാം മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ 27 മുതല്‍ നടക്കും. 14 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 17 വരെയും സൂപ്പര്‍ ഫൈനോടുകൂടി 18 വരെയും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കല്‍

അഞ്ചാം സെമസ്റ്റര്‍ ബിഎസ് സി ഇലക്്‌ട്രോണിക്‌സ്(സിബിസിഎസ് സ്‌പെഷ്യല്‍ റീഅപ്പിയറന്‍സ് 2022 അഡ്മിഷന്‍ ബാച്ചിലെ തോറ്റ വിദ്യാര്‍ഥികള്‍ക്കു മാത്രം ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 12ന് മാറമ്പള്ളി എംഇഎസ് കോളജില്‍ നടക്കും.

ഒന്നാം സെമസ്റ്റര്‍ മാസ്റ്റേഴ്‌സ് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് (സിഎസ്എസ് 2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റും റീഅപ്പിയറന്‍സും ഡിസംബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ രീക്ഷകള്‍ 10 മുതല്‍ സൂര്യനെല്ലി മൗണ്ട് റോയല്‍ കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

വൈവ വോസി

ആറാം സെമസ്റ്റര്‍ ബിഎസ്ഡബ്ല്യു (പുതിയ സ്‌കീം2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് 2025) പരീക്ഷയുടെ പ്രൊജക്റ്റ് വൈവ വോസി പരീക്ഷ ഏപ്രില്‍ ഏഴു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.