University News
നാനോ ടെക്‌നോളജി രാജ്യാന്തര സമ്മേളനം 23 മുതല്‍
കോട്ടയം: നാനോ മെറ്റീരിയലുകള്‍, പോളിമെറുകള്‍ എന്നിവയെക്കുറിച്ചുള്ള രാജ്യാന്തര സമ്മേളനം 23 മുതല്‍ 25 വരെ എംജി സര്‍വകലാശാലയില്‍ നടക്കും.

സര്‍വകലാശാലയിലെ ഇന്റനാഷണല്‍ ആന്‍ഡ് ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് നാനോടെക്‌നോളജി (ഐഐയുസിഎന്‍എന്‍), സ്‌കൂള്‍ ഓഫ് നാനോസയന്‍സ് ആന്‍ഡ് നാനോടെക്‌നോളജി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 250 പ്രതിനിധികള്‍ നേരിട്ടും ഓണ്‍ലൈനിലുമായി പങ്കെടുക്കും.

വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. ഐഐയുസിഎന്‍എന്‍ ഡയറക്ടര്‍ പ്രഫ. സാബു തോമസിന്റെ പൂര്‍വ വിദ്യാര്‍ഥികളുടെ വാര്‍ഷിക സംഗമവും ഇതോടനുബന്ധിച്ചു നടക്കും. 9617137096,7034485230 (https://www.macromol.in/ICPN2025)

ലീഡ് ഡെവലപ്പര്‍; വാക്ഇന്‍ഇന്റര്‍വ്യൂ

എംജി സര്‍വകലാശാലയില്‍ താല്‍കാലിക കരാര്‍ അടിസ്ഥാനത്തില്‍ ലീഡ് ഡെവലപ്പര്‍ നിയമനത്തിനുള്ള വാക്ക്ഇന്‍ഇന്റര്‍വ്യൂ് 13ന് നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍. 04812733541.

ടെക്‌നിക്കല്‍ അസിസ്റ്റന്റ്; കരാര്‍ നിയമനം

എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റിന്റെ ഒരൊഴിവില്‍ (എല്‍സി, എഐ) കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരുവര്‍ഷത്തേക്കാണ് നിയമനം. കെമിസ്ട്രി അല്ലെങ്കില്‍ പോളിമര്‍ കെമിസ്ട്രിയില്‍ ഫസ്റ്റ്, സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും പ്രവൃത്തിപരിചയവുമുള്ളവരെയാണ് പരിഗണിക്കുന്നത്. പ്രായപരിധി 2025 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. നിയമാനുസൃത വയസിളവ് അനുവദിക്കും. പ്രതിമാസ വേതനം 20000 രൂപ. അപേക്ഷകള്‍ യോഗ്യതാ രേഖകള്‍ സഹിതം [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം.