എംജി സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍; 30 വരെ അപേക്ഷിക്കാം
എംജി സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജ്യൂക്കേഷന്‍ നടത്തുന്ന ഓണ്‍ലൈന്‍ പ്രോഗ്രാമുകളുടെ ജനുവരി സെഷനിലേക്ക് ് 30ന് വൈകുന്നേരം അഞ്ചു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. എംബിഎ (ഹ്യൂമന്‍ റിസോഴ്‌സ്, മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്), എംകോം (ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍), എംഎ ഇംഗ്ലീഷ്, ബികോം (ഓണേഴ്‌സ്) എന്നിവയാണ് പ്രോഗ്രാമുകള്‍.
യുജിസിയുടെ അംഗീകാരത്തോടെ നടത്തുന്ന ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ റെഗുലര്‍ ഡിഗ്രിക്ക് തുല്യമാണ്. പ്രായപരിധിയില്ല. ലോകത്ത് എവിടെനിന്നും പഠിക്കാനാകും. ജോലിയോടൊപ്പം പഠനം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ചേരാം. വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും https://cdoe.mgu.ac.in/ എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. 0481 2731010.
സ്‌പോട്ട് അഡ്മിഷന്‍
സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ പഞ്ചവത്സര എല്‍എല്‍ബി പ്രോഗ്രാമില്‍ (ഓണേഴ്‌സ് 2024 അഡ്മിഷന്‍) ഒഴിവുള്ള സംവരണ സീറ്റുകളില്‍ നാളെ സ്‌പോട്ട് അഡ്മിഷന്‍ നടക്കും. എസ്‌സി, എസ്ടി, എല്‍സിരണ്ടു വീതം, ഈഴവ, ധീവര, വിശ്വകര്‍മ, കുടുംബി, എക്‌സ് ഒബിസി ഒന്നുവീതം എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. യോഗ്യരായ വിദ്യാര്‍ഥികള്‍ അസല്‍ രേഖകളുമായി രാവിലെ 11ന് വകുപ്പ് ഓഫീസില്‍ നേരിട്ട് എത്തണം. സംവരണ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളുടെ അഭാവത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സര്‍വകലാശാലാ പൊതുപ്രവേശനത്തിന്റെ മാനദണ്ഡങ്ങള്‍ പാലിച്ച് ഇതര വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികളെ പരിഗണിക്കും.
പരീക്ഷക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റര്‍ ബിഎല്‍ഐബിഐഎസ് സി (2024 അഡ്മിഷന്‍ റെഗുലര്‍) ഒന്നാം സെമസ്റ്റര്‍ ബിഎല്‍ഐഎസ് സി (2023 അഡ്മിഷന്‍ സപ്ലിമെന്ററി, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ 25ന് ആരംഭിക്കും. 10 വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. ഫൈനോടെ 11 വരെയും സൂപ്പര്‍ ഫൈനോടെ 12 വരെയും അപേക്ഷ സ്വീകരിക്കും.
നാലാം സെമസ്റ്റര്‍ ബാച്ച്‌ലര്‍ ഓഫ് ഹോട്ടല്‍ മനേജ്‌മെന്റ് (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററിപുതിയ സ്‌കീം) പരീക്ഷകള്‍ക്ക് 15 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 17 വരെയും സൂപ്പര്‍ ഫൈനോടെ 18 വരെയും അപേക്ഷ സ്വീകരിക്കും.
എട്ടാം സെമസ്റ്റര്‍ ബാച്ച്‌ലര്‍ ഓഫ് ഹോട്ടല്‍മനേജ്‌മെന്റ് (2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്ററിപുതിയ സ്‌കീം) പരീക്ഷകള്‍ക്ക് 14 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 15 വരെയും സൂപ്പര്‍ ഫൈനോടെ 17 വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കല്‍
2022 അഡ്മിഷന്‍ സിബിസിഎസ് അഞ്ചാം സെമസ്റ്റര്‍ തോറ്റവര്‍ക്കുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ്, കഥകളി ചെണ്ട, കഥകളി വേഷം, പ്രാക്ടിക്കല്‍ പരീക്ഷകള്‍ 10, 13, തീയതികളില്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
ഒന്നാം സെമസ്റ്റര്‍ ബിവോക് ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്പുതിയ സ്‌കീം ഡിസംബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 12ന് കളമശേരി സെന്റ് പോള്‍സ് കോളജില്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
പരീക്ഷാ തീയതി
ഒന്നു മുതല്‍ മൂന്നു വരെ സെമസ്റ്റര്‍ ബാച്ച്‌ലര്‍ ഓഫ് ഹോട്ടല്‍ മനേജ്‌മെന്റ് (2016 മുതല്‍ 2019 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2013 മുതല്‍ 2015 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് പഴയ സ്‌കീം) പരീക്ഷകള്‍ 25 മുതല്‍ നടക്കും.
ആറാം സെമസ്റ്റര്‍ ബിവോക്ക് (2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്പുതിയ സ്‌കീം) പരീക്ഷകള്‍ ഏപ്രില്‍ രണ്ടു മുതല്‍ നടക്കും.