University News
എം.ജി സര്‍വകലാശാലാ ഇന്റര്‍ കൊളീജിയറ്റ് കലോത്സവം
കോട്ടയം: എംജി സര്‍വകലാശാലാ യൂണിയന്റെ നേതൃത്വത്തിലുള്ള 202425 വര്‍ഷത്തെ ഇന്റര്‍ കൊളീജിയറ്റ് കലോത്സവം ദസ്തക്2025 17 മുതല്‍ 23 വരെ തൊടുപുഴ അല്‍ അഹ്‌സര്‍ കോളജില്‍ നടക്കും. എട്ടിന് വൈകുന്നേരം അഞ്ചുവരെ https://mguniversitykalolsavam.com/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.

പ്രാക്ടിക്കല്‍

ഒന്നാം സെമസ്റ്റര്‍ ബിഎ സിബിസിഎസ് (പുതിയ സ്‌കീം, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) ഒന്നാം സെമസ്റ്റര്‍ ബിഎ സിബിസിഎസ് (2013 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് ഡിസംബര്‍ 2024) പരീക്ഷയുടെ മ്യൂസിക് വോക്കല്‍, കഥകളി വേഷം പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് നാളെ, 12 തീയതികളില്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

2022 അഡ്മിഷന്‍ സിബിസിഎസ് അഞ്ചാം സെമസ്റ്റര്‍ തോറ്റവര്‍ക്കുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ് 2022 അഡ്മിഷന്‍ ബാച്ച്, സിബിസിഎസ് (2013 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) ബിഎ മ്യൂസിക് വോക്കല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് അഞ്ച്, ആറ്, ഏഴ് തീയതികളില്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ ബിസിഎ, ബിഎസ്്‌സി കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ മോഡല്‍ മൂന്ന് ട്രിപ്പിള്‍ മെയിന്‍ (2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ് ഡിസംബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ആറിന് നടക്കും.

മാര്‍ക്ക് ചേര്‍ക്കാന്‍ 31 വരെ അപേക്ഷിക്കാം

എംജി സര്‍വകലാശാലയില്‍ 2017, 2018 വര്‍ഷങ്ങളില്‍ സിബിസിഎസ് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ഒന്നു മുതല്‍ ആറുവരെ സെമസ്റ്ററുകളുടെ പുനര്‍ മൂല്യനിര്‍ണയം പൂര്‍ത്തീകരിച്ച് പ്രസിദ്ധീകരിച്ച ഫലത്തിന്റെ മാര്‍ക്കുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിന് ് 31 വരെ അപേക്ഷ നല്‍കാം. നിശ്ചിത സമയപരിധിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കാത്തവരുടെ പുനര്‍ മൂല്യനിര്‍ണയ ഫലം പിന്നീട് കൂട്ടിച്ചേര്‍ക്കുമ്പോള്‍ അന്തിമ റാങ്കിന് പരിഗണിക്കുന്നതല്ല.